ലടാക്കിലെ മഞ്ഞില്‍ കളിച്ച് ടൊവീനോയും സംയുക്തയും.. എടക്കാട് ബറ്റാലിയന്‍ ചിത്രീകരണവേള ആഘോഷിച്ച് താരങ്ങള്‍..

ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം എടക്കാട് ബറ്റാലിയന്‍ 06 ചിത്രീകരണം പുരോഗമിക്കുകയാണ്. സംയുക്തയാണ് ചിത്രത്തിലെ നായിക. തീവണ്ടിക്കു ശേഷം ഇരുവരും വീണ്ടും ചിത്രത്തില്‍ ഒന്നിച്ചെത്തുകയാണ്. കശ്മീരിലെ ലേ ലഡാക്ക് ആണ് ലൊക്കേഷന്‍.

അതിമനോഹര കാഴ്ചകളാല്‍ സമ്പന്നമായ ലഡാക്കില്‍ നിന്നുള്ള ടൊവിനോയുടെയും സംയുക്തയുടെയും രസകരമായ ഒരു
വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പരസ്പരം മഞ്ഞുവാരിയെറിഞ്ഞും മഞ്ഞില്‍ നിന്നുള്ള ചിത്രങ്ങളെടുത്തും തങ്ങളുടെ ഷൂട്ടിങ്ങ് വേള ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. കാറിനടുത്ത് നില്‍ക്കുകയായിരുന്ന സംയുക്തയുടെ ദേഹത്തേക്ക് ആദ്യം മഞ്ഞെറിയുന്നത് ടൊവിനോയാണ്. പിന്നാലെ പകരത്തിനു പകരമായി സംയ്കുതയും ടൊവീനോയുടെ നേരെ മഞ്ഞ് എറിയുന്നു. സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ആണ് വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

Gypsy 😎 #edakkadbattalion06 #eb06

A post shared by Samyuktha Menon (@samyukthamenon_) on

ഇതേ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ടൊവിനോക്ക് പൊള്ളലേറ്റത്. നവാഗതനായ സ്വപ്‌നേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടനും സംവിധായകനുമായ പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.