വേ ടൂ ഫിലിംസ് എന്റര്‍ടൈന്‍മെന്റ്‌സ് ന്റെ ബാനറില്‍ കെ ഷെമീര്‍ തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു ജാതി മനുഷ്യന്‍ ‘. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിലെ കരുത്തുറ്റ അഭിനേതാക്കളോടൊപ്പം പുതുമുഖ താരങ്ങങ്ങളും അണി നിരക്കുന്ന,’ഒരു ജാതി മനുഷ്യന്‍ ‘എന്ന സിനിമ, ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ തന്നെ സമൂഹത്തിലെ മാറ്റങ്ങള്‍ യുവ തലമുറയില്‍ പല രീതിയിലും മാറ്റം വരുത്തുന്നു എന്ന ആശയമാണ് സിനിമയിലൂടെ പറയുക.
‘ഒരു ജാതി മനുഷ്യന്‍’ എന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് യൂനസിയോ ആണ്. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് നടന്‍ സിദ്ധിഖ് ഒരു ഗാനത്തിനു ശബ്ദം നല്‍കിയിരിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ സിനിമക്ക് ഉണ്ട്. സിദ്ധിഖിനെ കൂടാതെ ജാസി ഗിഫ്റ്റ്, അന്‍വര്‍ സാദത്ത്, മറ്റു പുതുമുഖ ഗായകരും ഗാനങ്ങള്‍ ആലപിക്കുന്നു. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനൊപ്പം, റഫീഖ് അഹമ്മദ്, സുഹൈല്‍ സുല്‍ത്താന്‍, എന്നിവരും രചിച്ച മനോഹരമായ അഞ്ചു പാട്ടുകളാണ് ഈ സിനിമയില്‍ ഉള്ളത്.
ടൊവിനോയുടെ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മികച്ച ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായ ‘കള’ മൂവിയിലെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ മാസ്റ്റര്‍ റോബിന്‍ജ്ജാ സ്വതന്ത്രമായി സംഘട്ടനമൊരുക്കുന്ന ചിത്രം കൂടിയാണ് ‘ഒരു ജാതി മനുഷ്യന്‍ ‘. ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒട്ടനവധി ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ച സുല്‍ഫി ബൂട്ടോ ആണ് ഈ സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സന്തോഷ് ചെറുപോയ്ക, മേക്കപ്പ്: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, പ്രൊഡക്ഷന്‍: മാനേജര്‍ രാജകുമാരന്‍, ഡാന്‍സ് കൊറിയോഗ്രഫി: രസന്ത് രാജ് &ശ്യാംജിത്ത്, പ്രോജക്റ്റ് ഡിസൈനര്‍: ഷംസി ഷമീര്‍,
പി.ആര്‍.ഒ : പി.ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.