നിയമപരമായ കാരണങ്ങള്‍; ‘തുറമുഖം’ വീണ്ടും റിലീസ് മാറ്റി

','

' ); } ?>

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തുറമുഖ’ത്തിന്റെ റിലീസ് തീയതി വീണ്ടും മാറ്റിവെച്ചു. ചില നിയമപരമായ കാരണങ്ങളാല്‍ സിനിമയുടെ റിലീസ് ഒരാഴ്ച്ചത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു. ജൂണ്‍ 10നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ് എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എഡിറ്റര്‍ – ബി. അജിത്കുമാര്‍, കലാസംവിധാനം – ഗോകുല്‍ ദാസ്, സംഗീതം – കെ ഷഹബാസ് അമന്‍. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് കോ പ്രൊഡ്യൂസര്‍മാരായ ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്വീന്‍ മേരി ഇന്റര്‍നാഷണല്‍ ആണ് തുറമുഖം തിയേറ്ററില്‍ എത്തിക്കുന്നത്.