തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ മേക്കിംഗ് വിഡിയോ കാണാം

അമീര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, സന ഫാത്തിമ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ ആദ്യ മേക്കിംഗ് വിഡിയോ പുറത്തുവന്നു. നേരത്തേ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഷന്‍ പോസ്റ്ററുകളും ട്രെയ്‌ലറും പുറത്തുവന്നിരുന്നു.

ബോളിവുഡ് സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്. നേരത്തേ ചിത്രത്തിലെ അമീറിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.