തൃശൂര്‍ പൂരം ട്രെന്‍ഡിംഗില്‍ തന്നെ, പുള്ള് ഗിരിയെ ഏറ്റെടുത്ത് ആരാധകര്‍

ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘തൃശൂര്‍ പൂരം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ യുട്യൂബ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്ത്. പുള്ള് ഗിരി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സ്വാതി റെഡ്ഡിയാണ് ചിത്രത്തിലെ നായിക.

രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. സുദേവ് നായര്‍, വിജയ് ബാബു, ഇന്നസെന്റ്, സാബുമോന്‍ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹണം. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.