സംവിധാനത്തിലും നിര്‍മ്മാണത്തിലുമൊക്കെയായി ഏറെ നാളത്തെ പരീക്ഷണങ്ങള്‍ക്ക് ശേഷം നടന്‍ ദിലീഷ് പോത്തന്‍ ഒരു മികച്ച തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ദിലീഷിന് തുണയായി നടന്‍ വിനായകനും തിരിച്ചു വരികയാണ്. പ്രേക്ഷകരെ ഏറെ കൗതുകത്തിലാഴ്ത്തിയ തൊട്ടപ്പന്‍ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററാണ് ഈ ആവേശത്തിന് തുടക്കം നല്‍കിയിരിക്കുന്നത്. ഉറ്റ സുഹൃത്തുക്കളുടെ വേഷത്തില്‍ ഇരുവരും പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.
കഴിഞ്ഞ വര്‍ഷത്തിലേ തന്നെ വിനായകന്‍ നായകനായെത്തുന്ന തൊട്ടപ്പന്റെ ആദ്യ പോസ്റ്റര്‍ അണിയറപ്പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. അന്ന് പോസ്റ്റര്‍ ഏറെ ശ്രദ്ധേയമായെങ്കിലും പിന്നീട് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചതോടെ മറ്റു വിവരങ്ങളൊന്നും തന്നെ പുറത്തുവന്നില്ല. ഇപ്പോള്‍ പ്രേക്ഷകരില്‍ ഏറെ കൗതുകം ജനിപ്പിച്ചുകൊണ്ടാണ് ദിലീഷ് ചിത്രത്തിലെത്തുന്നുവെന്ന വിവരം പോസ്റ്റര്‍ കണ്ട പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.
ലോനപ്പന്റെ മാമ്മോദീസ എന്ന ജയറാം സ്റ്റാറര്‍ ചിത്രത്തിലാണ് ദിലീഷ് അവസാനമായി അഭിനയിച്ചത്. പിന്നീട് ഏറെ പ്രശംസ നേടിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ അണിയറയിലും പ്രവര്‍ത്തിച്ചു. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.
പോസ്റ്റര്‍ കാണാം..