“ഇത് നായ്ക്കളുടെ കൂട്ടക്കൊല മാത്രമായിരിക്കും”; ലൈവിൽ പൊട്ടിക്കരഞ്ഞ് നടി സദ

','

' ); } ?>

തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധമറിയിച്ച് നടി “സദ”. കഴിഞ്ഞ ദിവസം ഡൽഹിയിൽ ഒരു പെൺകുട്ടി പേവിഷബാധമൂലം മരണപ്പെട്ട സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രേമ് കോടതിയുടെ വിധി. “ഇത്രയധികം നായ്ക്കളെ ഉൾക്കൊള്ളാൻ കഴിയുന്ന ഷെൽട്ടറുകൾ ഉണ്ടാക്കുക സാധ്യമല്ലെന്നും, ഇത്രയധികം നായ്ക്കൾക്ക് വാക്സിൻ നൽകാനോ വന്ധ്യംകരിക്കാനോ കഴിയാത്തത് സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കഴിവില്ലായ്മയാണെന്നും” സദ ചൂണ്ടി കാണിച്ചു. ഇത് നായ്ക്കളുടെ കൂട്ടക്കൊല മാത്രമായിരിക്കും എന്ന് പറഞ്ഞ് ലൈവിൽ വന്ന് പൊട്ടിക്കരഞ്ഞാണ് താരം പ്രധിഷേധം വ്യക്തമാക്കിയത്.

‘‘കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി മരിച്ച സംഭവമുണ്ട്, അത് പേവിഷബാധ മൂലമാണെന്ന് തെളിയിക്കപ്പെട്ട കേസാണ്, ആ മരണത്തെ തുടർന്ന് 3 ലക്ഷം നായ്ക്കളെ മാറ്റിപ്പാർപ്പിക്കുകയോ അല്ലെങ്കിൽ കൊല്ലുകയോ ചെയ്യും. ഒടുവിൽ അവയെ കൊല്ലാൻ പോകുകയാണെന്ന് എന്തുകൊണ്ട് അംഗീകരിച്ചുകൂടാ? കാരണം, സർക്കാരിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ ഒരു ആഴ്ചയ്ക്കുള്ളിൽ ഇത്രയധികം നായ്ക്കളെ ഉൾക്കൊള്ളാൻ കഴിയുന്ന ഷെൽട്ടറുകൾ ഉണ്ടാക്കുക എന്നത് സാധ്യമല്ല. ഇത് നായ്ക്കളുടെ കൂട്ടക്കൊല മാത്രമായിരിക്കും. ഇത്രയധികം നായ്ക്കൾക്ക് വാക്സിൻ നൽകാനോ വന്ധ്യംകരിക്കാനോ കഴിയാത്ത സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കഴിവില്ലായ്മയാണ് ഈ അവസ്ഥയിലേക്ക് വരെ എത്തിച്ചത്. എബിസി (അനിമൽ ബർത്ത് കൺട്രോൾ) എന്ന പ്രോഗ്രാം, വർഷങ്ങളായി നിലവിലുള്ള ഈ പദ്ധതിയാണ്. ഇതിനായി പ്രത്യേക ബഡ്ജറ്റ് വകയിരുത്തിയിട്ടും ഇത് കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കിൽ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല”. സദ പറഞ്ഞു

ചില പ്രത്യേക നായ പ്രേമികൾക്ക് നന്ദി, ഈ രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തിന് യഥാർഥത്തിൽ ഉത്തരവാദികൾ നിങ്ങളാണ്. നിങ്ങൾ ഒരു ബ്രീഡ് നായയെയോ പൂച്ചയെയോ വാങ്ങുന്ന ഓരോ തവണയും, തെരുവില്‍ വളരുന്ന പൂച്ചക്കുട്ടിയുടെയോ നായക്കുട്ടിയുടെയോ അവസരം ഇല്ലാതാക്കുകയാണ്. ഇത് നിങ്ങളുടെ അസൂയയാണ്. നിങ്ങളുടെ വീട്ടിൽ നല്ലൊരു നായ വേണമെന്ന അത്യാഗ്രഹം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അക്കാരണത്താൽ ഈ തെരുവുനായ്ക്കൾ തെരുവുനായ്ക്കളായിത്തന്നെ അവശേഷിക്കുന്നു. അതുകൊണ്ട് നിങ്ങളെ മൃഗസ്‌നേഹികളെന്നോ നായ പ്രേമികളെന്നോ വിളിക്കരുത്. സദ കൂട്ടിച്ചേർത്തു.

ഡൽഹിയിൽ പേവിഷബാധയേറ്റുള്ള മരണം നായകളുടെ ആക്രമണവും വർധിച്ചതോടെയാണ് സുപ്രീംകോടതിയുടെ നടപടി. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ വാദം മാത്രമേ കേൾക്കൂവെന്നും നായസ്നേഹികളുടെയും മറ്റാരുടെയും ഹർജികൾ പരിഗണിക്കില്ലെന്നും കോടതി പറഞ്ഞു. പേവിഷബാധയേറ്റ് മരിച്ചുപോയവരെ തിരികെക്കൊണ്ടുവരാൻ മൃഗ സംരക്ഷണ പ്രവർത്തകർക്കു കഴിയുമോയെന്നും കോടതി ചോദിച്ചു. തെരുവുകൾ പൂർണമായും തെരുവുനായ മുക്തമാക്കാനാണ് ആഗ്രഹിക്കുന്നത്. തെരുവുനായ്ക്കളെ ദത്തെടുക്കാനും ആരെയും അനുവദിക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

ഡൽഹി-എൻസിആറിലെ എല്ലാ തെരുവ് നായ്ക്കളെയും ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി നിർദേശത്തെ വിമർശിച്ച് ജാൻവി കപൂർ, വരുൺ ധവാൻ, ചിന്മയി ശ്രീപാദ, വരുൺ ഗ്രോവർ, വീർ ദാസ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. ‘എല്ലാ നായ്ക്കൾക്കും വധശിക്ഷ’ എന്നാണ് സെലിബ്രിറ്റികൾ സോഷ്യൽ മീഡിയയിൽ വിധിയെ വിശേഷിപ്പിച്ചത്.