ആന്റണി വർഗീസ് ചിത്രം “കാട്ടാളൻ” അഗസ്റ്റിന് ആരംഭിക്കും

','

' ); } ?>

നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന “കാട്ടാള”ന്റെ ചിത്രീകരണം ഈ മാസം അഗസ്റ്റിന് ആരംഭിക്കും. കൊച്ചിയിൽ നടക്കുന്ന പൂജാ ചടങ്ങോടെയാണ് ചിത്രീകരണം ആരംഭിക്കുക. ആൻ്റെണി വർഗീസാണ് ചിത്രത്തിലെ നായകൻ. ആൻ്റെണി വർഗീസ് എന്ന യഥാർത്ഥ പേരു തന്നെയാണ് ചിത്രത്തിലെ കഥാപാത്രത്തിൻ്റെ പേരും. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ത്യയിലും വിദേശങ്ങളിലുമായി പൂർത്തിയാകും.

മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന സിനിമ നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസ്സിലാണ് അവതരിപ്പിക്കുക. പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോകനാഥാണ് സംഗീതം നിർവഹിക്കുന്നത്. അജനീഷ് ലോകനാഥിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി – 2, കൺ ക്ലൂഷൻ, ജവാൻ ബാഗി – 2,ഓങ്ബാക്ക് 2 ,തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ കൊച്ച കെംബഡി കെയാണ് ചിത്രത്തിൻ്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നത്. പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രത്തിന്റെ അവതരണം. മലയാളത്തിനു പുറമേ ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുങ്കിലെ പ്രശസ്ത താരം സുനിൽ( പുഷ്പ ഫെയിം), മാർക്കോയിലൂടെ മലയാളത്തിലെത്തിയ കബീർദുഹാൻ സിംഗ്, കേരളത്തിൽ വലിയ തരംഗമായി മാറിയ വ്ളോഗറും സിംഗറുമായ ഹനാൻഷാ റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു , എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മറ്റ്അഭിനേതാക്കളുടേയും, മറ്റ് അണിയറ പ്രവർത്തകരുടേയും പേരുകൾ പൂജാവേളയിൽ പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ഈ ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. പി ആർ ഓ വാഴൂർ ജോസ്.