ജിഷ്ണു വിജയൻ എന്ന് പറഞ്ഞാൽ അത്ര പെട്ടെന്ന് പിടികിട്ടണമെന്നില്ല. എന്നാൽ “മൗനരാഗം” സീരിയലിലെ വരുൺ -വന്ദന എന്ന് പറഞ്ഞാൽ അറിയാത്ത മലയാളികളുണ്ടാകില്ല. റീൽസുകളിലൂടെ തന്റെ കഴിവുകൾ പ്രകടിപ്പിക്കുകയും പിന്നീട് സീരിയൽ രംഗത്തേക്ക് കടന്നുവരികയും ചെയ്ത താരമാണ് ജിഷ്ണു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘മൗനരാഗത്തിലെ’ വരുൺ എന്ന കഥാപാത്രവും വന്ദന എന്ന കഥാപാത്രവും ചെയ്യുന്നത് ജിഷ്ണുവാണ്. വരുണിനേക്കാൾ കൂടുതൽ വന്ദനയ്ക്കാണ് ആരാധകരെന്നാണ് ജിഷ്ണു പറയുന്നത്. ഇപ്പോഴിതാ തന്റെ പെൺ വേഷ കഥാപാത്രത്തെക്കുറിച്ചും അഭിനയ ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ജിഷ്ണു വിജയൻ. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ ആദ്യമായിട്ടാണ് ഒരു ചാനലിൽ ഞാനായിട്ട് വന്നിരുന്ന് ഇന്റർവ്യൂവിന് പങ്കെടുക്കുന്നത്’. അല്ലെങ്കിൽ എപ്പോഴും പെൺ വേഷത്തിലായിരിക്കും. ആളുകൾക്ക് കൂടുതലിഷ്ടവും ആ വേഷമാണ്. സീരിയൽ രംഗത്തേക്ക് വന്നത് തികച്ചും യാദൃശ്ചികമായിട്ടാണ്. ഗിരീഷേട്ടനാണ് എനിക്കീ അവസരം തന്നത്. അത് വലിയൊരനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. കാരണം ഞാനെന്റെ രണ്ട് ഗെറ്റപ്പിലുള്ള ഫോട്ടോയും അവർക്ക് അയച്ചു കൊടുത്തായിരുന്നു. അപ്പോൾ തന്നെ അവരെന്നെ സെലക്ട് ചെയ്യുകയായിരുന്നു. അതും ഏഷ്യാനെറ്റ് പോലുള്ള വലിയൊരു വേദിയിൽ നിന്ന്. അപ്പോൾ അത് വലിയൊരു അനുഗ്രഹമാണ്. ജിഷ്ണു പറഞ്ഞു.
ഞാൻ വളരെ അധികം കഷ്ടപ്പെട്ട സീരിയലാണ് “മൗനരാഗം”. കാരണം ആൺവേഷവും പെൺ വേഷവും ഒരുപോലെ ചെയ്യുന്നത് കൊണ്ട് എന്റെ മേക്കോവറിന് തന്നെ രണ്ടും മൂന്നും മണിക്കൂർ വേണം. പക്ഷെ ഞാൻ എന്റെ മേക്കപ്പ് ചെയ്യുന്നത് വെറും അരമണിക്കൂറൊക്കെ കൊണ്ടാണ്. എന്റെ അഭിപ്രായത്തിൽ എന്റെ കഴിവനുസരിച്ച് നല്ലൊരു ഔട്ട് ആ സീരിയലിന് നൽകാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കാരണം സിനിമ പോലെ അല്ല സീരിയൽ ഒരു മാസത്തിനുള്ള എപ്പിസോഡ് ഒരു പതിനഞ്ചു ദിവസത്തിനുള്ളിൽ നമുക്കെടുക്കണം. സിനിമയാണെങ്കിൽ ഉള്ള സീനുകൾ നമുക്ക് സമാധാനത്തോടെ എടുക്കാൻ കഴിയും. ഞാനിപ്പം രാവിലെ മേക്കപ്പ് ചെയ്ത് ഇരുന്നാൽ രാവിലെ ചെറിയൊരു ഷോർട് ഒക്കെ ഉണ്ടാവുകയുള്ളു, പിന്നെ ഉള്ളത് വൈകിട്ടായിരിക്കും. അത് വരെ ഞാനാ ഗെറ്റപ്പിൽ നിൽക്കണം. വളരെ ബുദ്ധിമുട്ടുള്ളൊരു അവസ്ഥയാണത്. മേക്കപ്പ് ഒക്കെ ഒലിച്ചിറങ്ങി മുഖവും ശരീരമൊക്കെ വികൃതമായി ആകെപ്പാടെ വല്ലാത്തൊരവസ്ഥ. സത്യം പറഞ്ഞാൽ മതിയായി എന്ന് വരെ തോന്നിയിട്ടുണ്ട്. പക്ഷെ അവസാനം അതിന്റെ ഔട്ട് ടീവിയിൽ കാണുമ്പം അതിന്റെ സന്തോഷം ഒന്ന് വേറെതന്നെയാണ്. ആളുകളൊക്കെ എനിക്ക് കല്യാണാലോചനകൾ ഒക്കെ കൊണ്ട് വരാറുണ്ട് ആളുകൾ. ഏട്ടന് പെണ്ണന്വേഷിക്കുന്നുണ്ട് കുട്ടിക്ക് താല്പര്യമുണ്ടോ എന്നൊക്കെ ചോദിച്ച്. അച്ഛനെയും അമ്മയെയും വീട്ടിലേക്ക് വിടട്ടെ കുട്ടിക്ക്കൂ താൽപ്പര്യമുണ്ടോ എന്നൊക്കെ. പലരും വന്ദന ശെരിക്കും പെണ്ണാണ് എന്നാണ് കരുതി വെച്ചിട്ടുള്ളത്.
ട്രാൻസ് ആകാൻ ആഗ്രഹിക്കുന്ന ആളാണോ ഇത് എന്ന ചിന്ത എല്ലാവരുടെയും മനസിൽ ഉണ്ടാകും. അതിൽ തെറ്റ് പറയാൻ പറ്റില്ല. എന്നാൽ എനിക്കങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടില്ല. ഇഷ്ടം പോലെ എനിക്ക് മെസേജുകൾ വന്നിട്ടുണ്ട്. പെൺകുട്ടികൾക്ക് അയക്കുന്നത് പോലെ ഒരുപാട് മെസേജുകൾ വന്നിട്ടുണ്ട്. എന്തൊരു ഷെയ്പ്പാണ്, പെൺകുട്ടികൾക്ക് പോലും ഇങ്ങനെ ഷെയ്പ്പില്ലല്ലോ എന്നൊക്കെയാണ് മെസേജുകൾ. പിന്നെ ഇന്റർവ്യൂകൾ കൊടുക്കുന്നത് കൊണ്ട് എല്ലാവർക്കും അറിയാം. വീട്ടിലുൾപ്പെടെ എല്ലാവരും സപ്പോർട്ട് ആണ്. എന്തിനാണ് പെൺവേഷം ചെയ്യുന്നതെന്ന് ആരും ചോദിക്കാറില്ല. എന്റെ അമ്മയാണ് കോസ്റ്റ്യൂമുകൾ ഡിസെെൻ ചെയ്ത് തരുന്നത്. സീരിയലിന് വേണ്ടി ഒരുപാട് ആളുകൾ സപ്പോർട്ട് ചെയ്തു. കോസ്റ്റ്യൂമിലും ജ്വല്ലറിയിലും ടെൻഷൻ വന്നിട്ടില്ല. ജിഷ്ണു കൂട്ടിച്ചേർത്തു.