സീരിയൽ വിശേഷങ്ങളും അഭിനയ ജീവിതത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് സീരിയൽ നടൻ ഗിരീഷ് ഗംഗാധരൻ. നായകനാകണം എന്ന ആഗ്രഹമൊന്നുമില്ല പക്ഷെ പാഷൻ സിനിമ തന്നെയാണ് എന്നാണ് താരം പറയുന്നത്.കൂടാതെ നായകനിൽ നിന്ന് മാറി ഒരു വില്ലൻ വേഷം ചെയ്യാൻ താല്പര്യമുണ്ടെന്നും ഗിരീഷ് കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഞാൻ ആദ്യം അഭിനയിക്കുന്നത് ഉപ്പും മുളകും എന്ന സീരിയലിലെ വളരെ ചെറിയൊരു കഥാപാത്രമാണ്. ആളുകൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല. പിന്നീട് ചെയ്യുന്നത് മില്ലേനിയത്തിന്റെ സീരിയലായ കഥാ നായകനാണ്. നായക കഥാപാത്രം തന്നെയായിരുന്നു അതിൽ. പിന്നീടാണ് ‘സ്വാന്തനം 2 ‘ ചെയ്യുന്നത്. മറ്റു രണ്ട് സീരിയലുകളെ അപേക്ഷിച്ച് എനിക്ക് കുറച്ചുകൂടെ കരിയർ ഗ്രോത്ത് ഉണ്ടാക്കി തന്നത് ‘സ്വാന്തനം 2 ‘ ആണ്. കുറച്ചുകൂടെ നല്ല മികച്ച കഥാപത്രം കിട്ടിയതും സ്വാന്തനം 2 വിൽ ആണ്. ഗിരീഷ് പറഞ്ഞു.
അഭിനയം ആണ് ആദ്യമേ ഉള്ള ലക്ഷ്യം ഡിഗ്രി കഴിഞ്ഞിട്ട് കാക്കനാട് ഇൻഫോപാർക്കിൽ കുറച്ചുകാലം ജോലിചെയ്തിരുന്ന. വളരെ സ്ട്രെസ് എടുത്ത് ചെയ്യേണ്ട പണിയാണ്. അത് ഡ്രോപ്പ് ചെയ്തിട്ടാണ് ഈ മേഖലയിലേക്ക് വന്നത്. സീരിയൽ സിനിമ എന്ന് ചോദിച്ചാൽ തീർച്ചയായിട്ടും സിനിമ തന്നെയാണ് ലക്ഷ്യം. നായകൻറെ റോള് തന്നെ വേണം എന്നില്ല. നല്ലൊരു വേഷം കിട്ടിയാൽ മതി. ഇപ്പോൾ കുറച്ചായിട്ട് വില്ലൻ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. നല്ലൊരു വില്ലൻ കഥാ പാത്രം ലഭിച്ചാൽ തീർച്ചയായും ചെയ്യും. പണത്തിനു വേണ്ടിയോ പ്രശസ്തിക്ക് വേണ്ടിയോ അല്ല ഞാൻ സീരിയലിൽ അഭിനയിക്കുന്നത്. അഭിനയമോഹം കൊണ്ടാണ്. പണവും പ്രശസ്തിയും ഓട്ടോമെറ്റിക്കലി ഈ രംഗത്ത് വരുമ്പോൾ ലഭിക്കും. പിന്നെ ഓരോരുത്തർക്ക് ഓരോ കാഴ്ചപ്പാടായിരിക്കും. എന്റെ പാഷനും മോഹവും അഭിനയമാണ്. ഗിരീഷ് കൂടി ചേർത്തു.