തേവര്‍മകന്റെ രണ്ടാം ഭാഗവുമായി കമല്‍ഹാസന്‍

ഭരതന്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ തേവര്‍മകന്റെ രണ്ടാം ഭാഗവുമായി കമല്‍ഹാസന്‍ വീണ്ടുമെത്തുന്നു. വിശ്വരൂപത്തിന്റെ രണ്ടാം ഭാഗത്തിന് ശേഷം ഇന്ത്യന്‍ 2 വരുമെന്ന് അറിയിച്ചതിന് പിന്നിലാണ് തേവര്‍മകന്റെ രണ്ടാം ഭാഗവും വരുന്നതായി കമല്‍ഹാസന്‍ അറിയിച്ചത്. ശിവാജി ഗണേശന്‍, നാസര്‍, രേവതി തുടങ്ങി വന്‍ താരനിരയായിരുന്നു തേവര്‍ മകനില്‍ അഭിനയിച്ചിരുന്നത്. ശക്തിവേല്‍ എന്ന കഥാപാത്രമായാണ് കമല്‍ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും ഇന്ത്യന്‍ 2 വിനു ശേഷം ചിത്രീകരണം ആരംഭിക്കുമെന്നും കമല്‍ സൂചന നല്‍കി.