ക്രിക്കറ്റ് പരിശീലനത്തില്‍ ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയാകുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ആയാണ് ദുല്‍ഖര്‍ എത്തുന്നത്. സിനിമയ്ക്കായി കൊച്ചിയിലെ കൗണ്ടി ഇന്‍ഡോര്‍ നെറ്റ്‌സിലാണ് ദുല്‍ഖറിന് പരിശീലനം നല്‍കുന്നത്. മുംബൈ ക്രിക്കറ്റ് ടീം താരവും കോച്ചുമായ വിനോദ് രാഘവനാണ് ദുല്‍ഖറിന് പരിശീലനം നല്‍കുന്നത്.

ടീം ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ വേണ്ടി കഴിഞ്ഞ നാല് ദിവസമായി ദുല്‍ഖര്‍ കഠിനാധ്വാനത്തിലാണെന്ന് സംവിധായകന്‍ സജി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒപ്പം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചു.