“ഒരു അപശ്രുതി പോലും ഇല്ല, ലാൽ പാടിയതിൽ ഏറ്റവും നല്ല പാട്ട് ഇതാണ്”; മോഹൻലാലിനെ തോളിൽ തട്ടി അഭിനന്ദിച്ച് മമ്മൂട്ടി

','

' ); } ?>

മോഹൻലാൽ പാടിയതിൽ തനിക്കേറ്റവും ഇഷ്ടമുള്ള ഗാനം ഒടിയൻ സിനിമയിലെ ‘ഏനൊരുവൻ’ ആണെന്ന് തുറന്നു പറഞ്ഞ് നടൻ മമ്മൂട്ടി. മോഹൻലാലിനെ മമ്മൂട്ടി തോളിൽ തട്ടി അഭിനന്ദിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ബാബുരാജ് അടങ്ങുന്ന ഒരു മീറ്റിംഗിൽ നിന്നുള്ള വീഡിയോയാണിത്.

‘ലാൽ ഇത്രയും കാലം പാടിയതിൽ ഏറ്റവും നല്ല പാട്ട് ഇതാണ്. നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്. ഒരു അപശ്രുതി പോലും ഇല്ല, വെരി ഗുഡ്. ഞാൻ പറയാൻ ആളല്ല എന്നാലും കേട്ടത് കൊണ്ട് പറഞ്ഞെന്ന് മാത്രം,’ മമ്മൂട്ടി പറഞ്ഞു. ഇതിന് മറുപടിയായി, മമ്മൂട്ടി സാറാണ് പറയേണ്ടതെന്നും സാർ പറയുന്ന കേൾക്കാനാണ് ഇഷ്ടമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ തിരച്ച് വരവ് ആരാധകർ ആഘോഷമാക്കിയിരുന്നു. നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്ന് എത്തിയത്. കളങ്കാവലാണ് ഇനി മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ആയിരുന്നു മമ്മൂട്ടി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേള എടുത്തത്. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണിത്. വൈകാതെ തന്നെ അദ്ദേഹം ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ഇതിന് ശേഷം നിതീഷ് സഹദേവ് സിനിമയുടെ സെറ്റിലേക്ക് മമ്മൂട്ടി എത്തുമെന്നാണ് പ്രതീക്ഷ.