
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും, മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ വൻ വിജയം നേടിയ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ സംഭാഷണവും അതിലെ പ്രേഷകശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രങ്ങളുമാണിവ. തേന്മാവിൻ കൊമ്പത്ത് ട്രെയിലർ എത്തി.
പ്രസിദ്ധിക്രിയേഷൻസ് സൂര്യാസിനി ആർട്‌സ് ബാനറുകളിൽ എൻ ഗോപാലകൃഷ്ണൻ, മുകേഷ്.ആർ. മേത്ത എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. ഇപ്പോൾ 4K അറ്റ്മോസിൽ ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് മാറ്റിനി നൗ ആണ്. ഡിസംബർ എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.
മോഹൻലാൽ, ശോഭന, നെടുമുടി വേണു,, ശ്രീനിവാസൻ കുതിരവട്ടം പപ്പു, എന്നിവർ നിറഞ്ഞാടിയ ഈ ചിത്രത്തിൽ ശങ്കരാടി, ശരത് സക്സേന, കവിയൂർപൊന്നമ്മ കെ.പി. ഏ.സി . ലളിത, ഗീതാ വിജയൻ, നന്ദു, കെ ആർ വത്സല, ഖദീജ, എന്നിവരും പ്രധാന താരങ്ങളാണ്.
ഏറെ പോപ്പുലറായ ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് ബേണി-ഇഗ്നേഷ്യസ്സാണ്. ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങൾ. എം ജി ശ്രീകുമാർ കെ.എസ്. ചിത്ര, സുജാത എന്നിവരാണു ഗായകർ. ഛായാഗ്രഹണം- കെ.വി. ആനന്ദ്. എഡിറ്റിംഗ് – എൻ.ഗോപാലകൃഷ്ണൻ. ആർട്ട് _സാബു സിറിൾ. പ്രൊഡക്‌ഷൻ കൺട്രോളർ-സച്ചിദാനന്ദൻ. വാഴൂർ ജോസ്.