കോവിഡ്: തിയേറ്ററുകള്‍ അടച്ചു പൂട്ടുന്നു

','

' ); } ?>

സി നിമാ വ്യവസായം പ്രതിസന്ധി നേരിട്ടതോടെ തിയേറ്ററുകള്‍ പലതും പൂട്ടുന്നു. കോവിഡ് വ്യാപനംമൂലം നിയന്ത്രണംവന്നതോടെ പിടിച്ചനില്‍ക്കാനാകാതെയാണ് മള്‍ട്ടിപ്ലക്‌സുകള്‍ ഒഴികെയുള്ള ഒറ്റ സ്‌ക്രീനുള്ള തിയേറ്ററുകള്‍ മറ്റുവഴികള്‍ തേടുന്നത്. തൃശ്ശൂരിലെ പ്രശസ്തമായ സ്വപ്‌ന തിയേറ്റര്‍ ലോകമെമ്പാടും വ്യാപാരശൃംഖലയുള്ള ബിസിനസ് ഗ്രൂപ്പ് വിലയ്ക്കുവാങ്ങി. ചെന്നൈയിലെ പ്രധാന തിയേറ്ററുകളായ എവിഎം രാജേശ്വരി, മഹാറാണി എ്ന്നിവ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഈമാസം ആദ്യംതന്നെ അറിയിച്ചിരുന്നു. രാജ്യത്തൊട്ടാകെയുള്ള 6,327 ഒറ്റസ്‌ക്രീന്‍ തിയേറ്ററുകളില്‍ 50ശതമാനവും പ്രവര്‍ത്തനംനിര്‍ത്തിയേക്കുമെന്നാണ് സൂചന.

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, യു.പി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള പലതിയേറ്ററുകളും പ്രതിസന്ധിനേരിടുകയാണ്. ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, പരിപാലന ചെലവ് എന്നിവ ഉള്‍പ്പടെ ചുരുങ്ങിയത് രണ്ടുലക്ഷം രൂപയെങ്കിലും പ്രതിമാസംവേണ്ടിവരുമെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്.