മുളയിലേ നുള്ളുന്ന സംഘത്തെ വെളിപ്പെടുത്തണം; നീരജിന് ഫെഫ്കയുടെ കത്ത്

മലയാള സിനിമയിലെവേര്‍തിരിവുകളെ ഖുറിച്ച് നടന്‍ നീരജ് മാധവ് നടത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റിലെ പരാമര്‍ശങ്ങളിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. എല്ലാവരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതിനു പകരം പോസ്റ്റില്‍ പറഞ്ഞിരിക്കുന്നവരുടെ പേരുകളെടുത്ത് പറയണമെന്നും കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് നടനോട് ആവശ്യപ്പെടുമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി അറിയിച്ചു. ഇത് സംബന്ധിച്ച് അമ്മ സംഘടനയ്ക്ക് ഫെഫ്ക കത്ത് നല്‍കി.

വളര്‍ന്നു വരുന്ന നടന്‍മാരെ മുളയിലേ നുള്ളിക്കളയുന്ന സംഘം മലയാളസിനിമയിലുണ്ടെങ്കില്‍ അവയെ ഇല്ലാതാക്കേണ്ടത് മലയാള സിനിമയിലെ ട്രേഡ് യൂണിയനുകളുടെ കടമയാണെന്നും കത്തില്‍ പറയുന്നു. എല്ലാവരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതിനു പകരം കൃത്യമായി പരമാര്‍ശിച്ചിരിക്കുന്ന ആളുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും ബി ഉണ്ണികൃഷ്ണന്‍ കത്തില്‍ പറയുന്നു.