നാടക- ചലച്ചിത്ര സംവിധായികയും, അഭിനേത്രിയുമായ വിജയ മേത്ത അന്തരിച്ചു

','

' ); } ?>

അഭിനേത്രിയും പ്രശസ്ത നാടക- ചലച്ചിത്ര സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു. 91 വയസ്സായിരുന്നു. ജൂൺ 30ന് രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതയായിരുന്നു.

1960കളിൽ മറാത്തി പരീക്ഷണ നാടകവേദിക്ക് തുടക്കം കുറിച്ചവരിൽ പ്രധാനിയായിരുന്നു വിജയ മേത്ത. ദി കൊക്കേഷ്യൻ ചോക്ക് സർക്കിൾ’ എന്ന നാടകത്തിന്റെ മറാത്തി രൂപന്തരമായ ‘അജബ് ന്യായ വർത്തുളച്ച’ എന്ന കൃതിയിലൂടെ ബെർതോൾഡ് ബ്രഹ്തിനെയും, ‘ചെയേഴ്സ്’ എന്ന നാടകത്തിലൂടെ യുജീൻ അയോനെസ്കോയെയും മറാത്തി നാടകവേദിക്ക് പരിചയപ്പെടുത്തിയത് വിജയ മേത്തയാണ്. ജർമൻ സംവിധായകൻ ഫ്രിറ്റ്സ് ബെനെവിറ്റ്സിനൊപ്പം ചേർന്ന് ഇൻഡോ-ജർമൻ നാടക പ്രോജക്ടുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

1975ൽ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. കൂടാതെ, 1986ൽ പുറത്തിറങ്ങിയ ‘റാവു സാഹേബ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സ്വന്തമാക്കി.