‘വുള്‍ഫ്’ ടൈറ്റില്‍ പോസ്റ്റര്‍

ഷാജി അസീസ് സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വുള്‍ഫ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ ഫേസ്ബുക് പേജിലൂടെയാണ് ടൈറ്റില്‍ റിലീസ് ചെയ്തത്.

അര്‍ജ്ജുന്‍ അശോകന്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.കൂടാതെ സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ‘വുള്‍ഫ്’നിര്‍മ്മിക്കുന്നത്. ജി.ആര്‍. ഇന്ദുഗോപനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.കഴിഞ്ഞ ഒക്ടോബര്‍ 19നായിരുന്നു ‘വൂള്‍ഫ്’ ചിത്രീകരണത്തിലേയ്ക്ക് കടന്നത്. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരുന്നു ഷൂട്ടിംഗ്.