തമിഴ് നടന്‍ തവസി അന്തരിച്ചു

','

' ); } ?>

കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ് നടന്‍ തവസി അന്തരിച്ചു.മധുരയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തമിഴ് സിനിമകളില്‍ അവതരിപ്പിച്ച കോമഡി റോളുകളിലൂടെ ശ്രദ്ധേയനായ നടനാണ് തവസി. ശിവകാര്‍ത്തികേയന്‍ ചിത്രം വരുത്തപ്പെടാത്ത വാലിബര്‍ സംഘം, അഴകര്‍ സ്വാമിയിന്‍ കുതിരൈ തുടങ്ങിയ ചിത്രങ്ങളിലെ തവസിയുടെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.

കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള താരത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമായതിനാല്‍ ചികിത്സയ്ക്ക് വേണ്ടി സിനിമാ പ്രവര്‍ത്തകരോട് സഹായമഭ്യര്‍ഥിച്ച് താരത്തിന്റെ മകന്‍ എത്തിയിരുന്നു.അതേ തുടര്‍ന്ന് തവസിയുടെ ചികിത്സ ഏറ്റെടുത്ത് വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍,ഡിഎംകെ എംഎല്‍എ ശരണന്‍ എന്നിവര്‍ രംഗത്തുവന്നിരുന്നു.