‘ദ പ്രീസ്റ്റ് ‘പുതിയ ടീസര്‍

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ഹൊറര്‍ ചിത്രം ‘ദ പ്രീസ്റ്റിന്റെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ ഭീതിയുടെയും ആകാംഷയുടേയും മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

ചിത്രം മാര്‍ച്ച് 11 നാണ് തിയെറ്ററുകളില്‍ എത്തുന്നത്. ഫാദര്‍ ബെനഡിക്ട് എന്ന വൈദികന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ ആദ്യത്തെ രണ്ടു ടീസറുകള്‍ക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.

നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് കഥയും സംവിധാനവും. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണന്‍, വി.എന്‍ ബാബു എന്നിവരും നിര്‍മ്മാതാക്കളാണ്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം ‘കൈതി’ ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.