‘ദ പ്രീസ്റ്റ്’…

','

' ); } ?>

മമ്മൂട്ടി നായകനാകുന്ന ദ പ്രീസ്റ്റിന്റെ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണിത് കൂടാതെ മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്നചിത്രം എന്ന പ്രത്യേകതയും ദ പ്രീസ്റ്റിനുണ്ട്.

ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം.ആന്റോ ജോസഫ്,ഉണ്ണികൃഷ്ണന്‍ ബി,വി എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ചിത്രം ഉടന്‍ റിലീസിനെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.