സംവിധായകന്‍ ഡോ ബിജു തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്ത് വിട്ടു. തന്റെ സിനിമകളില്‍ കൂടെ പ്രവര്‍ത്തിക്കുന്നവരുമായുള്ള സ്‌നേഹ ബന്ധം കൂടി ഡോ ബിജു ഇതിനൊപ്പം പങ്കുവെയ്ക്കുന്നു. പ്രമുഖ സംവിധായകന്‍ ഡോ ബിജു ഒരുക്കുന്ന പുതിയ സിനിമ ‘ദി പോര്‍ട്രെയിറ്റ്‌സ്’ സൗണ്ട് മിക്‌സിങ് പൂര്‍ത്തിയായി.സിങ്ക് സൗണ്ടില്‍ ചെയ്യുന്ന പത്താമത്തെ സിനിമയാണ്. സൗണ്ട് മിക്സിങ് എന്‍ജിനീയര്‍ പ്രമോദ് തോമസും ഡോ ബിജുവു ഒന്നിച്ചു ചെയ്യുന്ന പത്താമത്തെ സിനിമയാണ് ദി പോര്‍ട്രെയിറ്റ്‌സ്. ലൊക്കേഷന്‍ സിങ്ക് സൗണ്ട് ചെയ്ത സ്മിജിത് കുമാര്‍ പി ബി ക്ക് ഒപ്പം അഞ്ചാമത് സിനിമയാണിത്.
കോസ്റ്റ്യും ഡിസൈനര്‍ അരവിന്ദ് കെ ആര്‍ ഉം പത്തു സിനിമകളിലായി ഡോ ബിജുവിനൊപ്പം ഒന്നിച്ചുണ്ട്. എഡിറ്റര്‍ ഡേവിസ് മാനുവലുമൊത്തുള്ള അഞ്ചാമത്തെ സിനിമയാണിത്, മേക്കപ്പ് പട്ടണം ഷാ യുമൊത്തുള്ള ഏഴാമത്തെ സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. ആര്‍ട്ട് ഡയറക്ടര്‍ അജയന്‍ വി കാട്ടുങ്കലുമൊത്തു മൂന്നാമത്തെ സിനിമയാണെങ്കില്‍ ഡിസൈനര്‍ ദിലീപ് ദാസും ഒരുമിച്ച് നാലാമത്തെ സിനിമ. ക്യാമറാമാന്‍ യദു രാധാകൃഷ്ണനുമൊത്ത് രണ്ടാമത് ചിത്രം. അര്‍ജന്റീനിയന്‍ മ്യൂസിക് കമ്പോസര്‍ അനാലിയ ലെന്റിനിയുമൊത്തു ആദ്യ ചിത്രമാണ് ദി പോര്‍ട്രെയിറ്റ്‌സ്.
1971നു ജനിച്ച ഡോ.ബിജു ഔദ്യോഗികമായി ഹോമിയോപ്പതി ബിരുദധാരിയാണ്.ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഔദ്യോഗികമായി സിനിമ അഭ്യസിച്ചിട്ടില്ലാത്ത ശ്രീ.ബിജു സംവിധാനം ചെയ്ത ചിത്രങ്ങളാണ് സൈറ (2005) ,രാമന്‍ (2008) എന്നിവ. 2005ല്‍ പുറത്തിറങ്ങിയ സൈറ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.കാന്‍ ചലച്ചിത്രമേളയിലെ ഒരു വിഭാഗത്തിലെ തുടക്കചിത്രമെന്ന പേരിനോടൊപ്പം ഏകദേശം 21ഓളം അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സംവിധാനത്തോടൊപ്പം എഴുത്തും നിര്‍വ്വഹിച്ച ചിത്രമാണ് രാമന്‍ (2008). ഈജിപ്റ്റില്‍ നടന്ന കെയ്‌റോ അന്തര്‍ദേശീയ ചലച്ചിത്രമേളയിലെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്ന വിഭാഗത്തില്‍ ഔദ്യോഗികമായി തിരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ച ചിത്രമാണ് രാമന്‍.ഡോ.ബിജുവിന്റെ മൂന്നാമത് ചിത്രമായ വീട്ടിലേക്കുള്ള വഴിയും ഏറെ മാധ്യമശ്രദ്ധയും അവാര്‍ഡുകളും അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.