ഓസ്കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച സംവിധായികയായി തെരഞ്ഞെടുക്കപ്പെട്ടത് ക്ലോയി ഷാവോയാണ്.നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തിലൂടെയാണ് പുരസ്‌കാര നേട്ടം. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം രണ്ടാം തവണയാണ് ഒരു വനിതയെ തേടിയെത്തുന്നത്. ദ ഹര്‍ട്ട് ലോക്കര്‍ എന്ന ചിത്രത്തിലൂടെ കാതറിന്‍ ബിഗ് ലോവാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. 2008 ലായിരുന്നു ആ പുരസ്‌കാര നേട്ടം.

ആന്തണി ഹോപ്കിൻസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ദി ഫാദർ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഫ്രാൻസെസ് മക്ഡോർമൻഡ് ആണ് മികച്ച നടി. ചിത്രം– നൊമാഡ്‍ലാൻഡ്.

ജൂദാസ് ആൻഡ് ദ് ബ്ലാക് മിസ്സീയ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുളള പുരസ്കാരം ഡാനിയൽ കലൂയ സ്വന്തമാക്കി. പ്രോമിസിങ് യങ് വുമൻ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം എമെറാൾ ഫെന്നെൽ സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥ ക്രിസ്റ്റഫർ ഹാംപ്റ്റൻ, ഫ്ലോറിയൻ സെല്ലെർ (ചിത്രം: ദ് ഫാദർ). മികച്ച ഛായാഗ്രഹണം: എറിക് മെസേർഷ്മിറ്റ് (ചിത്രം: മാൻക്).

മികച്ച വസ്ത്രാലങ്കാരം- ആന്‍ റോത്ത്- മാ റെയിനീസ് ബ്ലാക്ക് ബോട്ടം

മികച്ച വിദേശ ഭാഷാ ചിത്രം- അനദര്‍ റൗണ്ട്

മികച്ച അവംലംബിത തിരക്കഥ- ദ ഫാദര്‍

മികച്ച തിരക്കഥ- പ്രോമിസിംഗ് യങ് വുമണ്‍

മികച്ച സഹനടി- യൂൻ യൂ ജുങ് (മിനാരി)

മികച്ച വിഷ്വൽ എഫക്ട്- ടെനറ്റ് (ക്രിസ്റ്റഫർ നോളൻ)

മികച്ച അനിമേഷൻ ചിത്രം- സോൾ

മികച്ച പ്രൊഡക്ഷൻ ഡിസൈൻ- മാൻക്

മികച്ച ഛായാഗ്രഹണം- മാൻക്

മികച്ച ഡോക്യൂമെന്ററി- മൈ ഒക്ടോപസ് ടീച്ചര്‍

മികച്ച എഡിറ്റിംഗ്- സൗണ്ട് ഓഫ് മെറ്റൽ

ലോസാഞ്ചിലസില്‍ വെച്ച് ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ച 5.30നാണ് ചടങ്ങ് ആരംഭിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടക്കുന്നത്.
സാധരണ പുരസ്‌കാര ചടങ്ങുകളെ പോലെ ഇത്തവണ കലാപരിപാടികള്‍ ഇല്ല.