“ഞാൻ ആരോപണം ഉന്നയിച്ച വ്യക്തിയെ പൊന്നാടയണിയിച്ച് ആദരിച്ചു, അസോസിയേഷൻ അധപതിച്ചു”; സാന്ദ്ര തോമസ്

','

' ); } ?>

താൻ ആരോപണം ഉന്നയിച്ചയാളെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ആദരിക്കുന്നത് കണ്ടുവെന്നും, ഇതോടെ അസോസിയേഷൻ അധപതിക്കുന്ന തരത്തിലേക്കാണ് പോയിരിക്കുന്നതെന്ന് വിമർശിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ ഒരാളെപ്പറ്റി ഒരു ആരോപണം പറഞ്ഞിരുന്നു. ചെന്നൈയിൽ നിന്നുള്ള ഒരു വട്ടിപലിശക്കാരനെക്കുറിച്ച് ഒരു ആരോപണം പറഞ്ഞതിന് അദ്ദേഹത്തെ കൊണ്ടുവന്ന് പൊന്നാട അണിയിച്ച് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ആദരിക്കുന്നത് കണ്ടു. അത് അസോസിയേഷന്റെ സ്റ്റേറ്റ്മെന്റ് ആണോയെന്ന് സംശയമുണ്ട്. എനിക്കത് വളരെ പരിഹാസകരമായ കാര്യമായിട്ടാണ് തോന്നിയത്. അസോസിയേഷനെ അധഃപതിപ്പിക്കുന്ന തരത്തിലേക്ക് അത് കൊണ്ടുപോയി’, സാന്ദ്ര തോമസ് പറഞ്ഞു.

നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫനെതിരെ നടിയും നിർമാതാവുമായ സാന്ദ്ര തോമസ് നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. ലിസ്റ്റിൻ വട്ടിപലിശയ്ക്ക് കടം എടുക്കുന്നുണ്ടെന്നും കൊടുക്കാറുണ്ടെന്നും, ഓപ്പറേഷൻ കുബേര ഇന്ന് ഉണ്ടായിരുന്നെങ്കിൽ ലിസ്റ്റിൻ അകത്ത് കിടന്നേനെ എന്നുമായിരുന്നു സാന്ദ്രയുടെ വാക്കുകൾ. ഇതിനിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിലും സാന്ദ്ര പരാജയപ്പെട്ടിരുന്നു.

സോഫിയോ പോള്‍, സന്ദീപ് സേനന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സാന്ദ്രാ തോമസ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമ്മർപ്പിച്ചിരുന്നുവെങ്കിലും തള്ളുകയാണ് ഉണ്ടായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്നു സിനിമകള്‍ നിര്‍മിക്കണമെന്ന കാരണം കാണിച്ചാണ് സാന്ദ്രയുടെ നോമിനേഷന്‍ വരണാധികാരി തള്ളിയത്. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും കോടതി സാന്ദ്രയുടെ ഹര്‍ജി തള്ളുകയായിരുന്നു.

അതേ സമയം ഫിലിം ചേംബര്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് സാന്ദ്ര തോമസ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും സാന്ദ്ര മത്സരിക്കുന്നുണ്ട്. കഴിഞ്ഞ പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് പൊരുതുമെന്ന് സാന്ദ്ര തോമസ് പറഞ്ഞു. പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.