സുരാജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്ക് ചിത്രീകരണം ആരംഭിച്ചു.
മലയാളത്തില്‍ നിമിഷ സജയന്‍ അവതരിപ്പിച്ച നായികാ കഥാപാത്രം തമിഴിലെത്തുമ്പോള്‍ ഐശ്വര്യാ രാജേഷ് അവതരിപ്പിക്കും. ജിയോ ബേബി സംവിധാനം ചെയ്ത ഒറിജിനല്‍ പതിപ്പില്‍ നിന്ന് തമിഴ് ജീവിതാന്തരീക്ഷത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ റീമേക്കിലുണ്ടാകും.സംവിധായകന്‍ ആര്‍. കണ്ണനാണ് തമിഴിലും തെലുങ്കിലും സിനിമയുടെ റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. കണ്ണന്‍ തന്നെയാണ് റീമേക്ക് സംവിധാനം ചെയ്യുന്നതും. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് കണ്ണന്‍.ബാലസുബ്രമണ്യമാണ് ഛായാഗ്രഹണം, സവരി മുത്തുവും എസ് ജീവിതയുമാണ് സംഭാഷണം ഒരുക്കുന്നത്. എഡിറ്റര്‍ ലിയോ ജോണ്‍ പോള്‍.
ഒടിടി പ്ലാറ്റ്ഫോം നീസ്ട്രീം വഴിയായിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ റിലീസ് ചെയ്തത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന് ശേഷം നിമിഷയും സുരാജും ഒരുമിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’.