കരിങ്കൊടിക്ക് നടുവില്‍ കടക്കല്‍ ചന്ദ്രന്‍

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന വണ്‍ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു.കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നവരുടെ മുന്നിലൂടെ നെഞ്ചും വിരിച്ചു നടന്നുപോകുന്ന മമ്മൂട്ടിയാണ് പോസ്റ്ററിന്റെ ഹൈലൈറ്റ് . സിനിമയുടെ ടീസറിന് വന്‍ സ്വീകാര്യതയായിരുന്നു ആരാധകരില്‍ നിന്നും ലഭിച്ചത്.
കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ആണ് ഒരുക്കിയത്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, സിദ്ദിഖ്, സുദേവ് നായര്‍, മുരളി ഗോപി തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വഹിച്ചത്.