ഫഹദ് ഫാസിലിന് പരുക്ക്

നടന്‍ ഫഹദ് ഫാസിലിന് ഷൂട്ടിങ്ങിനിടെ പരുക്ക്.കെട്ടിടത്തിനു മുകളില്‍നിന്നു വീണാണ് പരുക്ക് പറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിനാണ് പരുക്കേറ്റത്. പരുക്കു ഗുരുതരമല്ല. ഷൂട്ടിങ്ങിനിടെ ഇന്നലെയായിരുന്നു സംഭവം.

മലയൻകുഞ്ഞ് എന്ന സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്.