‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ടീസര്‍ പുറത്തിറങ്ങി

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും ഒന്നിച്ചെത്തുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ന്റെ ടീസര്‍ പുറത്തിറങ്ങി .മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെയാണ് സിനിമയുടെ ടീസര്‍ റിലീസ് ചെയ്തത്. കിലോമീറ്റേഴ്സ് ആന്ഡ് കിലോമീറ്റേഴ്സ് എന്ന ടൊവിനോ ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. പെണ്ണ് കാണലും വിവാഹവും വീട്ടു ജോലിയും തുടര്‍ന്നുള്ള കലഹവുമൊക്കെയാണ് ട്രെയിലറില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഡിജോ അഗസ്റ്റിന്‍, ജോമോന്‍ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സാലു കെ തോമസ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പാണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്.