
ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പരിപാടി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. ജോജു ജോർജിന്റെ സംവിധാന അരങ്ങേറ്റമായ ‘പണി’യുടെ അതേ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. എന്നാൽ ഇതിനേക്കാൾ വലിയ കാൻവാസും വിപുലമായ താരനിരയും സാങ്കേതിക മികവുമാണ് ‘പരിപാടി’യുടെ പ്രത്യേകത. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി ഡിസംബറിൽ ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും.
ഇന്ത്യൻ സിനിമയിലെ പ്രമുഖരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിനായി അണിനിരക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ മലയാളത്തിൽ ആദ്യമായി സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അൻപറിവ് മാസ്റ്റേഴ്സ് സംഘട്ടന രംഗങ്ങളും, മനു ആന്റണി ചിത്രസംയോജനവും, അജയൻ അടാട്ട് സൗണ്ട് ഡിസൈനും നിർവഹിക്കുന്നു. ‘മാളികപ്പുറം’, ‘2018’ തുടങ്ങിയ വിജയചിത്രങ്ങൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘പരിപാടി’യുടെ പ്രധാന ലൊക്കേഷൻ ചാലക്കുടിയാണ്. ചിത്രത്തിലെ നൂറോളം പുതുമുഖങ്ങളും നാല് മാസത്തോളം നീണ്ട പ്രത്യേക പരിശീലന പരിപാടിക്ക് ശേഷമാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. എല്ലാവർക്കും സംഭാഷണങ്ങളുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. പുതുമുഖങ്ങളെ ഉൾപ്പെടുത്തി ഇത്രയും വലിയൊരു സിനിമ ഒരുക്കുന്നതിലൂടെ വ്യത്യസ്തമായൊരു സിനിമാനുഭവമാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
ഛായാഗ്രഹണം : രാജീവ് രവി, സംഗീതം : യുവാൻ ശങ്കർ രാജ, ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈൻ : അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, സംഘട്ടനം : അൻപറിവ് , ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം : ഗോപകുമാർ ജികെ, നിർമ്മാണ നിർവ്വഹണം : വർക്കി ജോർജ്, നിർമാണ നിയന്ത്രണം : ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : ഷമീർ ശാം, രൂപപരിവർത്തന ചമയം : എൻ ജി റോഷൻ, വിഎഫ്എക്സ് : ലിറ്റിൽ ഹിപ്പോ, മുഖ്യ സഹസംവിധായകർ: രനിത്ത് രവീന്ദ്രൻ, മൻസൂർ റഷീദ്, സഹസംവിധായകൻ: രമേശ് ഗിരിജ, സംവിധാന സഹായികൾ : ആദർശ് ബി നായർ, എം.എസ് ജയ്, യദുകൃഷ്ണ ഷാലി, മനു ദിനേശ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ: ഷിനു പോൾ, പരസ്യകല : സർക്കാസനം, പിആർഒ & മാർക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.