രാഖി സാവന്തിന് ആശ്വാസം: ആത്മഹത്യ പ്രേരണ കേസിൽ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി കോടതി

','

' ); } ?>

ബോളിവുഡ് താരം രാഖി സാവന്തിനെതിരെയുള്ള ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കി. 2010-ലെ ആത്മഹത്യാ പ്രേരണക്കേസിൽ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഝാൻസി കോടതി പുറപ്പെടുവിച്ച വാറണ്ടാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ‘രാഖി കാ ഇൻസാഫ്’ എന്ന ടെലിവിഷൻ ഷോയിൽ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടതാണ് ഈ കേസ്.

ഝാൻസിയിലെ സിവിൽ ജഡ്ജ് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് വാറണ്ട് റദ്ദാക്കിയത്. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിന്റെ പകർപ്പ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് നടപടി. കേസിന്റെ അടുത്ത വാദം ഡിസംബർ ഒന്നിന് നടക്കും.

2010 നവംബർ 10-ന് ഝാൻസി ഹൻസാരി സ്വദേശിയായ 24 കാരൻ ലക്ഷ്മൺ അഹിർവാർ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രാഖി സാവന്തിനെതിരെ കേസെടുത്തിട്ടുള്ളത്. റിയാലിറ്റി ഷോയിൽ രാഖി നടത്തിയ അപകീർത്തിപരമായ പരാമർശങ്ങളിൽ മനംനൊന്താണ് മകൻ ജീവനൊടുക്കിയതെന്ന്രോപിച്ച് യുവാവിന്റെ അമ്മ നൽകിയ പരാതിയിലാണ് നടപടി. ദാമ്പത്യ തർക്കങ്ങളെ തുടർന്ന് ഷോയിലേക്ക് ക്ഷണിക്കപ്പെട്ട ഇയാൾക്കെതിരെ അവതാരകയായ രാഖി പരാമർശങ്ങൾ നടത്തിയിരുന്നു. 2011 ഡിസംബറിൽ തന്നെ ഈ കേസിന്റെ തുടർനടപടികൾ അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

24-കാരന്റെ ആത്മഹത്യാ പ്രേരണക്കേസിൽ രാഖിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടാണ് വ്യാഴാഴ്ച റദ്ദാക്കിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഝാൻസിയിലെ സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) ഫാസ്റ്റ് ട്രാക്ക് കോടതിയാണ് വാറണ്ട് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 16-നാണ് രാഖിക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് അയച്ചിരുന്നത്. കോടതിയിൽ തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്നാണ് സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) അഞ്ജലി വാറണ്ട് പുറപ്പെടുവിച്ചതെന്ന് ജില്ലാ ഗവൺമെന്റ് കൗൺസൽ (ക്രൈം) മൃദുൽ കാന്ത് ശ്രീവാസ്തവ പറഞ്ഞു. ഇതിനെതിരെ അവരുടെ അഭിഭാഷകനായ അഷു സിംഗ് അപേക്ഷ സമർപ്പിക്കുകയും കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ഹാജരാക്കുകയുമായിരുന്നു. 2011 ഡിസംബർ 7-നായിരുന്നു ഹൈക്കോടതി ഈ കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *