ഡേര്‍ട്ടി പിക്ച്ചര്‍ താരം ആര്യ ബാനര്‍ജി മരിച്ച നിലയില്‍

ഡേര്‍ട്ടി പിക്ച്ചര്‍ താരം ആര്യ ബാനര്‍ജിയെ കൊല്‍ക്കത്തയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനാല്‍ വീട്ടുജോലിക്കാരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ തകര്‍ത്തു അകത്ത് കയറി നോക്കിയപ്പോള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മൂക്കില്‍ നിന്നും രക്തമൊലിക്കുന്ന നിലയില്‍ മുറിയില്‍ നിന്നാണ് ആര്യയുടെ ജഡം പൊലീസ് കണ്ടെടുത്തത്. നിലവില്‍ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

‘ലവ് സെക്സ് ഓര്‍ ധോക്ക’ എന്ന ചിത്രത്തിലാണ് ആര്യ ബാനര്‍ജി ആദ്യമായി അഭിനയിക്കുന്നത്. ‘ദി ഡേര്‍ട്ടി പിക്ച്ചര്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. ദേവദത്ത ബാനര്‍ജി എന്നാണ് താരത്തിന്റെ യദ്ധാര്‍ത്ഥ പേര്. പ്രശ്സ്ത സിത്താര്‍ താരം പണ്‍ഡിറ്റ് നിഖില്‍ ബാനര്‍ജിയുടെ മകളാണ് ആര്യ ബാനര്‍ജി.