
തമിഴകവും മലയാളക്കരയും ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുന്ന ‘ഓം’ എന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ സായ് പല്ലവിയുടെ ക്യാരക്ടർ ടീസർ പുറത്തുവന്നു. ധനുഷും മമ്മൂട്ടിയും പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ചിത്രത്തിൽ ‘നിത്യ റെഡ്ഡി’ എന്ന ഐ.പി.എസ് ഓഫീസറുടെ കരുത്തുറ്റ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറായാണ്(ഐപിഎസ്) സായ് പല്ലവി ഓമിൽ എത്തുന്നത്. അമരൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രം നവംബർ 20-ന് തിയറ്ററുകളിലെത്തും.
നേരത്തെ ഒക്ടോബർ 16-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ‘ജയിലർ 2’വിന്റെ റിലീസ് പ്രമാണിച്ചാണ് നവംബറിലേക്ക് മാറ്റിവെച്ചത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ‘ഓം ചാപ്റ്റർ 1, ഉധിരം: ദി ബ്ലഡ് വുഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ധനുഷിന്റെ കരിയറിലെ 55-ാം ചിത്രമായ ‘ഓം’ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തും. വണ്ടർ ബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പേരൻപിന് ശേഷം എട്ട് വർഷത്തെ ഇടവേള കഴിഞ്ഞ് മമ്മൂട്ടി വീണ്ടും തമിഴിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കൂടാതെ, 1994-ൽ പുറത്തിറങ്ങിയ ‘പൊന്തൻമാട’യ്ക്ക് ശേഷം മമ്മൂട്ടിയും ബോളിവുഡ് നടൻ നസീറുദ്ദീൻ ഷായും 32 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. സായ് പല്ലവിയെ കൂടാതെ ശ്രീലീലയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് സായ് അഭയങ്കറാണ്.
മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഓം. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ധനുഷിനും മമ്മൂട്ടിയ്പ്പും പുറമെ നസീറുദ്ദീന്‍ ഷായും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും നസീറുദ്ദീന്‍ ഷായും ഒരുമിച്ച് അഭിനയിക്കുന്നത്. മമ്മൂട്ടി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 1994 ല്‍ എത്തിയ പൊന്തന്‍മാടയില്‍ നസീറുദ്ദീന്‍ ഷായും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എട്ട് വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് ഓം. 2018 ൽ റാം ഒരുക്കിയ ‘പേരന്‍പ്’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.