വീണ്ടും കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് ചിത്രം. തട്ടും പുറത്ത് അച്ച്യുതന്‍

എല്‍സമ്മ എന്ന ആണ്‍കുട്ടി,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും,എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടും പുറത്ത് അച്ച്യുതന്‍.എല്‍സമ്മ എന്ന ആണ്‍കുട്ടിക്കും പുള്ളിപ്പുലികളും ആട്ടികുട്ടിയും എന്നീ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയ എം സിന്ധുരാജ ് തന്നെയാണ് പുതിയ ചിത്രമായ തട്ടും പുറത്ത് അച്ച്യുതന്‍ എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. മുന്‍ചിത്രങ്ങളിലെപ്പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്നതായിരിക്കും പുതിയ ചിത്രവുമെന്നാണ് സൂചന. പുതുമുഖമായ ശ്രാവണയാണ് നായികയായി എത്തുന്നത്.വിജയരാഘവന്‍,ഹരീഷ് കണാരന്‍,കലാഭവന്‍ ഷാജോണ്‍,സുധീഷ്,ജോണി ആന്റണി,അനില്‍ മുരളി,ഇര്‍ഷാദ്,ബിന്ദു പണിക്കര്‍,സേതു ലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബക്കറാണ് നിര്‍മാണം.
ക്രിസ്തുമസ് റിലീസായി തിയറ്ററില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ ചിത്രീകരണം കുന്നംകുളത്ത് ആരംഭിച്ചു