മിഠായ്‌തെരുവ് പശ്ചാതലമാക്കി സിനിമയൊരുങ്ങുന്നു

കോഴിക്കോട്ടെ മിഠായ്‌തെരുവ് പശ്ചാതലമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മിഠായ്‌തെരുവ്.ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നായികയായി സേബാ കോഷിയും എത്തുന്നു.ചിത്രത്തില്‍ ശ്രീനിവാസന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അച്ചിച്ചാസ് സിനിമാസിന്റെ ബാനറില്‍ ഹനീഫ്,നൗഷാദ് ആലത്തൂര്‍,അജി മേടയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോടും പരിസരങ്ങളിലുമായി ഡിസംബര്‍ 15 ന് ആരംഭിക്കും.