“മീ: എല്ലാരും വലിയ ആവേശത്തിൽ ആണ് ലാലേട്ടാ… ലാലേട്ടൻ: മോനേ… ഞാനും!!!”: വൈറലായി തരുൺമൂർത്തിയുടെ പോസ്റ്റ്

','

' ); } ?>

എമ്പുരാന് ശേഷം മോഹൻലാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുടരും. തരുൺമൂർത്തിയാണ് ചിത്രത്തിന്റെ സംവിധാനം. സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. സിനിമയുടെ എല്ലാ അപ്ഡേറ്റുകളും പ്രേക്ഷകരിൽ വലിയ ആവേശം സൃഷ്ടിക്കുകയാണ്.

ഇപ്പോൾ, ചിത്രത്തിൻ്റെ ആവേശം കൂട്ടി സംവിധായകൻ തരുൺ മൂർത്തി പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ പിടിച്ചുപറ്റുകയാണ്. മോഹൻലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് തരുൺ എഴുതിയ ക്യാപ്‌ഷൻ: “മീ: എല്ലാരും വലിയ ആവേശത്തിൽ ആണ് ലാലേട്ടാ… ലാലേട്ടൻ: മോനേ… ഞാനും!!!” എന്നതാണ്.

ഏപ്രിൽ 25നാണ് തുടരും തിയേറ്ററുകളിലെത്തുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്നത് ‘ഷൺമുഖം’ എന്ന കഥാപാത്രമാണ്. ചിത്രത്തിന്റെ ട്രെയ്‌ലറിൽ നിന്നും മോഹൻലാലിൻ്റെ ഒരു പക്കാ എനർജറ്റിക് പെർഫോമൻസ് പ്രതീക്ഷിക്കാമെന്നാണ് സൂചന. മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്കുശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണെന്നത് സിനിമയെ കൂടുതൽ പ്രതീക്ഷാജനകമാക്കുന്നു. 2004ൽ ജോഷി സംവിധാനം ചെയ്ത മാമ്പഴക്കാല ആണ് ഇരുവരും ജോഡികളായി അവസാനമായി അഭിനയിച്ച ചിത്രം. അതിന് ശേഷം 2009ലെ സാഗർ ഏലിയാസ് ജാക്കിയിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ പ്രോജക്റ്റ് രാജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മിക്കുന്നത്.