മാത്യു തോമസും വിനീത് ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളേക്കുറിച്ചുള്ള വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് പ്ലസ്ടു ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രം കാണാന്‍ തിയേറ്ററുകളില്‍
വിദ്യാര്‍ത്ഥികളുടെയും മുതിര്‍ന്നവരുടെയും ഒരുപോലെ തിരക്കാണ്. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയായ അനശ്വര രാജനാണ് ചിത്രത്തില്‍ മാത്യുവിന്റെ ജോഡിയായി എത്തുന്നത്.
ഇവര്‍ക്കൊപ്പം തന്നെ സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരില്‍ ഒരാളാണ് ഗോപിക രമേഷ്. തണ്ണീര്‍ മത്തനില്‍ സ്റ്റെഫി എന്ന കഥാപാത്രമായിട്ടാണ് ഗോപിക എത്തിയിരുന്നത്. ചിത്രത്തിലെ ആദ്യ രംഗം ഷൂട്ട് ചെയ്തതിന്റെ അനുഭവം ഗോപിക തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ആദ്യ ദിവസം താമസിച്ചാണ് വന്നതെന്ന് പറഞ്ഞ നടി തുടര്‍ന്ന് അന്നേ ദിവസം ലഭിച്ച തന്റെ അനുഭവങ്ങളും
മറ്റു വിശേഷങ്ങളും ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുകയാണ്.
ഗോപിക രമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
”എന്റെ ആദ്യത്തെ സിനിമയിലാദ്യം ചെയ്ത സീന്‍. തുടക്കം തന്നെ ഞാന്‍ സീനാക്കി. കഥ ഞാന്‍ പറഞ്ഞ് തരാം. സെറ്റിലെ ആദ്യം ദിവസം തന്നെ ഞാന്‍ ഒന്നര മണിക്കൂര്‍ വൈകി. എല്ലാരും വിളിയോട് വിളി. എജ്ജാതി തുടക്കം അല്ലെ?? ലേറ്റായാലും ഞാന്‍ കണ്ണൊക്കെ എഴുതിയാണ് ട്ടാ സെറ്റിലെത്തിയത്. വന്നപാടേ സിനൂപ് ചേട്ടനും ജോണേട്ടനുമെത്തി വൈപ്സുമായിട്ട്. മൊത്തം അങ്ങ് ക്ലീനാക്കിയെടുത്തു. കണ്ണെഴുതി വന്ന ഞാന്‍ പ്ലിംഗ്. എല്ലാവരും കുറെ നേരായിട്ട് എന്നെ കാത്തിരിക്കായിരുന്നു എന്ന് അവരുടെ മുഖത്തീന്ന് ഞാന്‍ വായിച്ചെടുത്തു.
ജോണേട്ടന്നെന്നെ സ്റ്റെഫിയാക്കിയടുത്തു കഴിഞ്ഞ് ഞാനെന്റെ ആദ്യ സീനിനായി ഇരുക്കുമ്‌ബോ . ദാ.. മുമ്ബില്‍ എല്ലാവരുടെയും ഇഷ്ടമുഖം സിനിമാറ്റോഗ്രാഫര്‍ ജോമോണ്‍ ടി ജോണ്‍. പിന്നെ എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റമായിരുന്നു. സന്തോഷം വാനോളമായിരുന്നു. വൈകിയെത്തിയതിന്റെ ഒരു കുറ്റബോധം മനസ്സിന്റെ ഉള്ളിന്റെയുള്ളില് കൂട് കൂട്ടിയിരുന്നെങ്കിലും എല്ലാവരും കുളായോണ്ട് അത് കൂട് വീട്ട് പറന്നു. സോ ആ സീന്‍ നൈസായിട്ട് തന്നെ ചെയതു. ഇന്നിപ്പോ ആ സീനൊക്കെ ജനങ്ങള്‍ ഏറ്റെടുത്തത് കാണുമ്‌ബോഴും അവരെ ചിരിപ്പിച്ചൂ എന്നൊക്കെ കേള്‍ക്കുമ്‌ബോഴും മനസ്സ് നിറയുന്നു. അനമാത്രല്ല…അന്നുണ്ടായ കുറ്റബോധത്തിന് പകരം ആശ്വാസവും സതൃപ്തിയും.”