ഷോട്ട് ഗണ്‍ പിടിച്ച് വിജയ്, ‘ബീസ്റ്റ്’ ഫസ്റ്റ് ലുക്ക്….

','

' ); } ?>

ഇളയ തളപതി വിജയ ്‌നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.ഇന്ന് വിജയുടെ പിറന്നാള്‍ ആണ്,പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഇന്നലെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തത്.നെല്‍സണ്‍ ദിലീപ് കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ബീസ്റ്റ് എന്നാണ്.
.
ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഷോട്ട് ഗണ്‍ പിടിച്ച് നില്‍ക്കുന്ന വിജയ്യുടെ ചിത്രമാണ് ഉള്ളത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ബീസ്റ്റിന്റെ ചിത്രീകരണം ആരംഭിച്ചത്. ഏപ്രിലില്‍ വിജയ് യും നെല്‍സണും ചിത്രീകരണത്തിനായി ജോര്‍ജിയയിലേക്ക് പോയിരുന്നു. താരത്തിന്റെ ഇന്‍ട്രോ സീനും, ചില ആക്ഷന്‍ രംഗങ്ങളുമാണ് ജോര്‍ജിയയില്‍ വെച്ച് ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. 9 വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായി വിജയ്യുടെ നാലാമത്തെ ചിത്രമാണ് ബിസ്റ്റ്. വേട്ടയ്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.

വിജയ് നായകനായെത്തിയ മാസ്റ്റര്‍ ആണ് വിജയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2021-ല്‍ റിലീസ് ചെയ്ത തമിഴ് ഭാഷ ആക്ഷന്‍-ത്രില്ലര്‍ ചലച്ചിത്രമാണ് മാസ്റ്റര്‍. വിജയ് നായകനാകുന്ന ഈ ചിത്രത്തില്‍ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. സേവ്യര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നാസര്‍, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. സത്യന്‍ സൂര്യന്‍ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജാണ്. മാസ്റ്റര്‍ എന്ന പേര് 2019 ഡിസംബര്‍ 31-ന് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപിച്ചത്. അതുവരെ ദളപതി 64 എന്നായിരുന്നു ഈ ചിത്രത്തിന്റെ താത്കാലിക നാമം. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന്റെ സംഗീതവും,പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. വിജയ് തന്നെ നായകനായ കത്തി എന്ന ചിത്രത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിച്ചത് അനിരുദ്ധ് രവിചന്ദറായിരുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ഈ ചിത്രം തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നു. 100 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. 2020 ഏപ്രില്‍ 9-തിനാണ് ഈ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ലോകമാകെ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഈ ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചു.