പ്രേക്ഷകര്‍ക്ക് ഏറെ ആകാംക്ഷ നല്‍കിക്കൊണ്ട് ഒരുങ്ങുന്ന വിജയുടെ 63ാം ചിത്രമായ ‘തലപതി 63’യുടെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും.
വിജയും ആറ്റ്‌ലിയും തെറിക്കും മേഴ്‌സലിനും ശേഷം വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജനുവരി 20ാം തീയതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പൂജയും അന്നേ ദിവസം നടത്താനിരിക്കുകയാണ് അണിയറപ്പ്രവര്‍ത്തകര്‍.
ചെന്നൈയിലെ എസ്. എസ്. എന്‍ കോളേജില്‍ വെച്ചായിരിക്കും ചിത്രത്തിന്റെ മിക്കഭാഗങ്ങളുടെയും ഷൂട്ടിങ്ങ് നടക്കുക. എ ജി എസ് എന്റര്‍റ്റെയ്ന്‍മെന്റിന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നയന്‍ താരയാണ് നായികവേഷത്തിലെത്തുന്നത്. സംഗീത സംവിധായകന്‍ എര്‍ റഹ്മാന്‍, എഡിറ്റര്‍ റൂബന്‍, ഛായാഗ്രാഹകന്‍ ജി കെ വിഷ്ണു, കലാസംവിധായകന്‍ മുത്തുരാജ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുക. 100 കോടിയോളം വരുന്ന ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഒരു നല്ല ഫാമിലി എന്റര്‍റ്റെയ്‌നറായിരിക്കും എന്നാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ലോഞ്ചില്‍ വെച്ച് നടന്‍ വിജയ് പറഞ്ഞത്.