ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തെലുങ്ക് സിനിമാ തൊഴിലാളികൾ പണിമുടക്കിൽ; ചിത്രീകരണം നിർത്തിവച്ചു

','

' ); } ?>

ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് തെലുങ്ക് ഫിലിം ഇൻഡസ്ട്രി എംപ്ലോയീസ് ഫെഡറേഷൻ (TFIEF) ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കിന്റെ ഫലമായി തെലുങ്ക് സിനിമകളുടെ ചിത്രീകരണം നിർത്തി വെച്ചു. തങ്ങൾ ആവശ്യപ്പെടുന്ന 30 ശതമാനം ശമ്പള വർദ്ധനവ് നിർമ്മാതാക്കൾ അംഗീകരിച്ചില്ലെന്നു കാണിച്ചാണ് തൊഴിലാളികൾ സമരത്തിലേയ്ക്കിറങ്ങിയത്.

പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ടോളിവുഡിലെ വലിയ ബഡ്ജറ്റിലുളള സിനിമകളെയും വെബ് സീരീസുകളെയും മറ്റു ഭാഷകളിലുളള സംയുക്ത നിർമ്മിതികളും അടക്കം നിരവധി ചിത്രീകരണങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി വിവരങ്ങളുണ്ട്. ചെറുതും ഇടത്തരവുമായ നിർമ്മാണങ്ങളെയും ഈ സമരം നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോർട്അകൽ സൂചിപ്പിക്കുന്നത്.

ഫെഡറേഷൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും നിർമാതാക്കളുടെ സമ്മതം ലഭിച്ച ചിത്രീകരണങ്ങളിൽ മാത്രമേ തൊഴിലാളികൾ പങ്കെടുക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓരോ യൂണിറ്റിലും ഈ നിർദേശം കർശനമായി പാലിക്കണമെന്ന് TFIEF നിർദ്ദേശം നൽകിയിട്ടുണ്ട്.

തൊഴിലാളികളുടെ ദീർഘകാലമായി നിലനിൽക്കുന്ന ശമ്പള വർദ്ധന ആവശ്യം ഇതുവരെ യഥാക്രമം പരിഗണിക്കപ്പെട്ടിട്ടില്ലെന്ന ആരോപണത്തോടെയാണ് ഈ സമരം ആരംഭിച്ചത്. സംവാദത്തിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. അതേസമയം, സംരംഭങ്ങളുടെ അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും മേഖലയിലെ പ്രതിസന്ധി കുറയ്ക്കുന്നതിനും ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഉടൻ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.