‘ഹനുമാൻ’ താരം തേജ സജ്ജ വിവാഹിതനാകുന്നു; വിവാഹനിശ്ചയം കഴിഞ്ഞു, വധു മൗര്യ

','

' ); } ?>

‘ഹനുമാൻ’ എന്ന സൂപ്പർഹീറോ ചിത്രത്തിലൂടെ പാൻ-ഇന്ത്യൻ ശ്രദ്ധ നേടിയ തെലുങ്ക് യുവതാരം തേജ സജ്ജയുടെ വിവാഹനിശ്ചയം കഴിഞ്ഞു. മൗര്യയാണ് വധു. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. ഡിസംബറിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗായാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

മെഗാസ്റ്റാർ ചിരഞ്ജീവി, തെലങ്കാന ഗവർണർ ശിവ് പ്രതാപ് ശുക്ല, കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, തെലങ്കാന സിനിമാട്ടോഗ്രഫി മന്ത്രി കൊമടിരെഡ്ഡി വെങ്കട്ട് റെഡ്ഡി, മന്ത്രി സീതക്ക, ഹരീഷ് റാവു, ഘണ്ട ശ്രീനിവാസ റാവു എന്നിവർ വധൂവരന്മാർക്ക് ആശംസകളറിയിക്കാൻ എത്തിയിരുന്നു.

തെലുങ്ക് സിനിമാലോകത്തുനിന്ന് രവി തേജ, നാനി, റാണ ദഗ്ഗുബട്ടി, ശ്രീകാന്ത്, ആദിവി ശേഷ്, സുധീർ ബാബു, വരലക്ഷ്മി ശരത് കുമാർ, നിധി അഗർവാൾ, നിഹാരിക കൊണിഡേല, റിതിക നായക്, ഇമാൻവി തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത സംവിധായകൻ കെ. രാഘവേന്ദ്ര റാവു, ‘ഹനുമാൻ’ സംവിധായകൻ പ്രശാന്ത് വർമ്മ, അനിൽ രവിപുഡി, ബി. ഗോപാൽ, ശിവ നിർവാണ, നന്ദിനി റെഡ്ഡി, മാരുതി, ചന്ദൂ മൊണ്ടേട്ടി, കാർത്തിക് ഘട്ടമനേനി, ശൈലേഷ് കോലാനു, ബി.വി.എസ്. രവി എന്നിവരും നിർമ്മാതാക്കളായ അല്ലു അരവിന്ദ്, സുരേഷ് ബാബു, ദിൽ രാജു, ടി.ജി. വിശ്വ പ്രസാദ്, സുഷ്മിത കൊണിഡേല, സാഹു ഗരപതി, വെങ്കട്ട് ബോയനപ്പള്ളി എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.