‘തിണ്ണയിൽ കിടന്നവനെന്ന് പരിഹാസം, ജീവിതത്തിന്റെ മൂല്യവും സത്യവും പഠിച്ചതവിടെ നിന്നെന്ന് സൂരി”; കയ്യടിച്ച് സോഷ്യൽ മീഡിയ

','

' ); } ?>

ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചതിനുപിന്നാലെ വന്ന മോശം കമന്റിന് മറുപടി നൽകി തമിഴ് നടൻ സൂരി. കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളായിരുന്നു സൂരി തന്റെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. ഇതിനു താഴെ ‘തിണ്ണയിൽ കിടന്നവന് പൊടുന്നനെ വന്നത്രെ മെച്ചപ്പെട്ട ജീവിതം’ എന്നൊരാൾ കമന്റു ചെയ്യുകയായിരുന്നു.

‘തിണ്ണയിൽ അല്ല സുഹൃത്തേ, പല ദിവസവും രാത്രികളിൽ റോഡിൽ ഇരുന്നും ഉറങ്ങിയും ജീവിച്ചവനാണ് ഞാൻ. ആ വഴികളിലൂടെ വന്നാണ് ജീവിതത്തിന്റെ മൂല്യവും സത്യവും ഞാൻ പഠിച്ചത്. താങ്കളുടെ വളർച്ചയിൽ വിശ്വാസമർപ്പിച്ച് മുന്നേറിയാൽ വിജയം തീർച്ചയായും താങ്കളെയും തേടിവരും,’സൂരി മറുപടി നൽകി.

‘എന്റെ സ്വന്തം രാജക്കൂർ (സൂരിയുടെ ജന്മദേശം) മണ്ണിൽ സന്തോഷത്തോടുകൂടി കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെയായിരുന്നു സൂരി ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. ഒട്ടും പ്രകോപിതനാകാതെയായിരുന്നു സൂരിയുടെ മറുപടിയും. സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടികളാണ് സൂരിയുടെ മറുപടിക്ക് ലഭിക്കുന്നത്. സൂരിയുടെ സിനിമാ ജീവിതത്തെയും കഷ്ടപാടിൽ നിന്ന് വഴിവെട്ടി എത്തിയ വിജയത്തെയും ആരാധകർ അഭിനന്ദിക്കുകയാണ്.