പ്രകാശം പരത്തുന്ന പെണ്‍കുട്ടി സിനിമയാകുന്നു

','

' ); } ?>

പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്റെ പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി എന്ന കഥ സിനിമയാകുന്നു. സംവിധായകന്‍ ജയരാജാണ് സിനിമ സെവിധാനം ചെയ്യുന്നത്. മീനാക്ഷിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുക. ജയരാജ് ഫേസ്ബുക്കിലൂടെയാണ് പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി സിനിമയാകുന്ന വാര്‍ത്ത അറിയിച്ചത്. ടി. പത്മനാഭനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മലയാള സാഹിത്യത്തില്‍ മികവുറ്റ കഥകള്‍ സാമ്മാനിച്ച പ്രശസ്ത ചെറുകഥാകൃത്താണ് ടി.പത്മനാഭന്‍. കഥയാണ് സത്യം എന്നും കഥയിലാണ് ജീവിതം എന്നും ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ടി.പത്മനാഭന്‍. അദ്ദേഹത്തിന്റെ പ്രശസ്തമായ ഒരു ചെറുകഥയാണ് ‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി ‘. മരണത്തിന്റെ മുമ്പില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന ഒരു പുതിയ മനുഷ്യന്റെ കഥയാണിത്. അസ്വസ്ഥമായ മനസ്സോടെ പല നാടുകളിലും സഞ്ചരിച്ചും ഒരിടത്തും ഉറച്ചു നില്‍ക്കാത്ത ഒരാളാണ് കഥാനായകന്‍. സങ്കടങ്ങള്‍ക്കൊടുവില്‍ വിഷം കുടിച്ച് മരിക്കാനാഗ്രഹിച്ച കഥാനായകന്‍ വിഷ കുപ്പിയുമായി തിയറ്ററില്‍ പോയി സിനിമ കാണുകയും അപ്പോള്‍ അത്ഭുതകരമായ ഒരു പെണ്‍കുട്ടിയും അവളുടെ അനുജനും അനുജത്തിയും തന്റെയടുത്തിരുന്ന് തന്നെ ജീവിത സന്തോഷങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

സിനിമയ്ക്കിടയില്‍ ആ പെണ്‍കുട്ടി അനുജന്റെ പോക്കറ്റില്‍ നിന്നൊരു ചോക്ലേറ്റെടുത്ത് കഥാനായകനു നല്‍കി. മരിക്കാന്‍ പോകുന്ന ഒരാള്‍ക്ക് അപരിചിതയായ ഒരു പെണ്‍കുട്ടി നല്‍കിയ മധുരം അയാള്‍ക്ക് ജീവിക്കാനുള്ള ചെറിയ ഒരു പ്രത്യാശ നല്‍കി. തന്റെ ജീവിതത്തില്‍ പ്രകാശം പരത്തിയ ഏക പെണ്‍കുട്ടിയായതുകൊണ്ടാണ് പ്രകാശം പരത്തിയ ഒരു പെണ്‍കുട്ടി എന്ന് കഥയില്‍ കഥാനായകന്‍ എടുത്ത് പറയുന്നത് . ഇനിയുള്ള തന്റെ ജീവിതത്തില്‍ ഒരിക്കലെങ്കിലും താന്‍ ആ പെണ്‍കുട്ടിയെ കാണുമെന്ന് അയാള്‍ കരുതുന്നു. ഒരു അമ്മയുടെ വാത്സല്യവും നന്മയും ഒരു അച്ഛന്റെ സ്‌നേഹവും സുരക്ഷിതത്വവും കഥയില്‍ രസകരമായി ചിത്രീകരിക്കുന്നു. കടലോരത്ത് വരിവരിയായി നില്‍ക്കുന്ന കാറ്റാടി മരങ്ങളൊന്നിന്റെ ചുവട്ടിലിരുന്ന് ഒരു കൊല്ലം മുമ്പുള്ള ആലോചനകളിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഈ നഗരത്തെ താന്‍ തന്റെ അമ്മയായി കരുതുന്നു എന്നു കഥാനായകന്‍ പറയുന്നു. മലയാള കഥാലോകത്തിനു തന്നെ നല്ലൊരു സംഭാവനയാണ് ടി. പത്മനാഭന്റെ ഈ കൃതി.