കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ പിണറായി വിജയനെ അഭിനന്ദിച്ച് സിനിമ പ്രവര്‍ത്തകര്‍

കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ സിദ്ധാര്‍ഥ്. ‘പിണറായ വിജയന്‍’ എന്നാണ് സിദ്ധാര്‍ഥ് ആദ്യം ട്വീറ്റ് ചെയ്തിരുന്നത്.പേരെഴുതിയതില്‍ തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാട്ടി നിരവധിപ്പേര്‍ രംഗത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയനെ ആശംസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ തെറ്റില്ലെന്നും അത് മനപൂര്‍വ്വം കൊടുത്തതാണെന്നും പറഞ്ഞ് നടന്‍ സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.സ്‌പെല്ലിങ് ഒക്കെ എനിക്ക് അറിയാം മക്കളേ, ഞാന്‍ പിണറായി വിജയനെ പുകഴ്ത്തുകയായിരുന്നു.എന്തായാലും കേരളം അടിച്ചു പൊളിച്ചു എന്നാണ് താരം ട്വീറ്റ് ചെയ്തത്.

നിരവിധി സിനിമ താരങ്ങളാണ് പിറണറായി വിജയന്റെ വിജയത്തിന്‍ പ്രശംസ അറിയിച്ച്
രംഗത്തെത്തിയിരിക്കുന്നത്.

എല്ലാ സ്ഥാനാർത്ഥികൾക്കും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ;മമ്മൂട്ടി

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും.അഭിനന്ദനങ്ങൾ.മമ്മൂട്ടി

ദൈവത്തിന്‍റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കി…..പ്രകാശ് രാജ്

‘ദൈവത്തിന്‍റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കി. പിണറായി വിജയന്‍, അഭിനന്ദനങ്ങള്‍ സര്‍, സാമുദായിക വര്‍ഗീയതയെ മറികടന്ന് നല്ല ഗവണ്‍മെന്‍റ് വിജയിച്ചു. എന്‍റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്‌നേഹിക്കുന്നു.’–പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

പ്രതീക്ഷകളുടെയും നിലപാടുകളുടെയും ചുവന്ന തുരുത്തായി കേരളം പൂത്തുലഞ്ഞു നില്‍ക്കട്ടെ;ഡോ ബിജു

ഏറെ സന്തോഷം പകരുന്ന വിജയം.വ്യക്തിപരമായി ഏറെ അടുപ്പമുള്ള ഒട്ടേറെ പേര്‍ വിജയിച്ചിട്ടുണ്ട്. കെ.എന്‍.ബാലഗോപാല്‍, പി.പ്രസാദ്, എം.ബി.രാജേഷ് , ചിറ്റയം ഗോപകുമാര്‍, ഐ.ബി.സതീഷ്, ശൈലജ ടീച്ചര്‍, പി.സി.വിഷ്ണുനാഥ്, വീണാ ജോര്‍ജ്ജ്, ജനീഷ് കുമാര്‍, പ്രമോദ് നാരായണന്‍, കെ.വി.സുമേഷ്.ഈ വിജയങ്ങള്‍ക്കിടയിലും എം.സ്വരാജിന്റെ തോല്‍വി അപ്രതീക്ഷിതം.വ്യക്തിപരമായ അടുപ്പം ഒന്നുമില്ലെങ്കിലും ഈ തിരഞ്ഞെടുപ്പിലെ ചില വിജയങ്ങളും പരാജയങ്ങളും രാഷ്ട്രീയ നൈതികതയുടെ വിജയം ആയി നോക്കി കാണുന്നു. കെ.കെ.രമ യുടെയും ഷാഫി പറമ്പിലിന്റെയും , പി.ബാലചന്ദ്രന്റെയും വിജയം രാഷ്ട്രീയമായി ഏറെ പ്രസക്തം ആണ്. ജോസ് കെ മാണി , പി.സി.ജോര്‍ജ്ജ് എന്നിവരുടെ തോല്‍വി രാഷ്ട്രീയത്തിലെ അനിവാര്യതയും .ഇനി സഖാവ് പിണറായി വിജയന്റെ രണ്ടാമൂഴം. കൂടുതല്‍ കരുത്തോടെ, നിലപാടുകളില്‍ ഉറച്ചു മുന്നോട്ട്…വര്‍ഗ്ഗീയ ശക്തികളെ വേരോടെ തൂത്തെറിഞ്ഞ കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് ലാല്‍സലാം.തീര്‍ച്ചയായും കേരളം പ്രതീക്ഷയാണ്.ബംഗാളിന്റെയും തമിഴ്‌നാടിന്റെയും രാഷ്ട്രീയ പ്രബുദ്ധതയും ഒപ്പം ചേര്‍ത്തു വയ്‌ക്കേണ്ടതുണ്ട് ഈ തിരഞ്ഞെടുപ്പ് വിധി പുറത്തു വരുന്ന ദിനത്തില്‍.
പ്രതീക്ഷകളുടെയും നിലപാടുകളുടെയും ചുവന്ന തുരുത്തായി കേരളം പൂത്തുലഞ്ഞു നില്‍ക്കട്ടെ് എന്നാണ് സംവിധാകന്‍ ഡോ ബിജു കുറിച്ചിരിക്കുന്നത്.

ഭരണം നിലനിര്‍ത്തിയ സര്‍ക്കാരിനും ആശംസകള്‍;ടൊവീനോ

‘വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.. ഭരണം നിലനിര്‍ത്തിയ സര്‍ക്കാരിനും ആശംസകള്‍!’, ടൊവീനോ തോമസ് പറഞ്ഞു.

‘ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം.ഇനിയും ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും;ഹരീഷ് പേരടി

കേരളം ഇന്ത്യയോട് പറയുന്നു…ഇതൊരു മുഖ്യമന്ത്രി മാത്രമല്ല…ഇതാ ഒരു പ്രധാനമന്ത്രി…ഇങ്ങിനെയായിരിക്കണം നമ്മള്‍ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന്..പ്രകൃതി ദുരന്തങ്ങള്‍,മഹാമാരികള്‍,ശബരിമലയുടെ പേരില്‍ മനപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിച്ച വര്‍ഗ്ഗീയ കലാപം..എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാര്‍ഡ്യത്തിന്റെ ആ വലിയ ചിറകിനടിയില്‍ അയാള്‍ സംരക്ഷിച്ചു. ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത്. ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം.ഇനിയും ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും. ഇന്‍ക്വിലാബ് സിന്ദാബാദ്, എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

മാലയാള സിനിമയിലെ നിരവധി താരങ്ങളും അശംസകള്‍ ്അറിയിച്ച് രംഗത്തെത്തിയിരുന്നു.നടി റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, മാല പാര്‍വ്വതി,പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങി നിരവധി പേര്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.