ഇതൊരു ബ്രഹ്മാണ്ഡ ചിത്രം..! ആവേശം കൊള്ളിച്ച് ‘സൈറാ നരസിംഹറെഡ്ഡി’ യുടെ ട്രെയ്‌ലര്‍ ..

പ്രേക്ഷകര്‍ക്കായി ഒരൊന്നന്നര ആക്ഷന്‍ ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങുന്നതിന്റെ സൂചനകള്‍ നല്‍കിയാണ് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി നായകനായെത്തുന്ന സൈറാ നരസിംഹറെഡ്ഡിയുടെ ഔദ്യോഗിക ട്രെയ്‌ലര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചരിത്രത്തിന്റെയും യുദ്ധ കാലത്തിന്റെയും ഏറെ വലിയ ഒരു ക്യാന്‍വാസും രംഗങ്ങളും താരസാന്നിധ്യവുമായി പ്രേക്ഷകര്‍ക്ക് ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തന്നെ അനുഭൂതി നല്‍കുകയാണ് ട്രെയ്‌ലര്‍. ഒപ്പം വിജയ് സേതുപതി, സുധീപ്, എന്നിവരുടെയും സാന്നിധ്യം കൂടിയായപ്പോള്‍ ട്രെയ്‌ലര്‍ ഒന്നുകൂടി ഗംഭീരമായെന്നു പറയാം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ട്രെയ്‌ലര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

റയലസീമയിലെ വീരപോരാളിയായ ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഈ വരുന്ന ഒക്ടോബര്‍ 2ന് തിയേറ്ററുകളിലെത്തും. പരുചുരി സഹോദരന്മാര്‍ എഴുതിയ കഥ കൊണ്ടിയേല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ സുരേന്ദര്‍ റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. രാം ചരണാണ് ചിത്രം നിര്‍മ്മിക്കുന്നത്.