സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ ബിഗ് ബഡ്ജറ്റ് ചിത്രമായ ‘സൈറ നരസിംഹ റെഡ്ഡി’യിലെ ‘ഓ സൈറ’ എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. തമന്നയും നയന്‍താരയും ഒന്നിച്ച ഈ ഗാനത്തിന് അമിത് ത്രിവേഠിയാണ് സംഗീതം പകര്‍ന്നത്. വരികള്‍ കര്‍ക്കിയുടേതാണ്. സുനിതി ചൗഹാനും ശ്രേയ ഘോഷാലും ചേര്‍ന്നാണു ഗാനം ആലപിച്ചത്.
ചിത്രത്തില്‍ ചിരഞ്ജീവിക്കു പുറമേ അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, ജഗപതി ബാബു, നയന്‍താര, തമന്ന, കിച്ച സുദീപ് തുടങ്ങി വന്‍താരനിരയുണ്ട്. ഉയ്യാലവാട നരസിംഹ റെഡ്ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഗുരുവിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തില്‍ എത്തുന്നത്.
സുരീന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാം ചരണിന്റെ നിര്‍മ്മാണകമ്പനിയായ കൊനിടെല പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ഒക്ടോബര്‍ രണ്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തും.