“ബീന ആന്റണിയുടെ ഏഴയലത്ത് വരുമോ?”; പരിഹാസകമന്റിന് ചുട്ട മറുപടിയുമായി സ്വാസിക

','

' ); } ?>

അഭിനയമികവിന്റെ കാര്യത്തിൽ മുതിർന്ന നടി ബീന ആന്റണിയുടെ ഏഴയലത്തു പോലും താൻ വരില്ലെന്ന് തുറന്നുസമ്മതിച്ച് നടി സ്വാസിക. സീരിയൽ താരങ്ങൾക്ക് സിനിമയിൽ അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ച് താരം സംസാരിച്ച വീഡിയോയ്ക്ക് താഴെ, ബീന ആന്റണിയുമായി താരതമ്യം ചെയ്ത് പരിഹസിച്ചയാൾക്കാണ് സ്വാസികയുടെ അപ്രതീക്ഷിതവും പക്വവുമായ മറുപടി.

“ബീന ആന്റണിയുടെ അഭിനയത്തിന്റെ ഏഴയലത്തു വരുമോ ഇവർ” എന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റ്. ഇതിന് തൊട്ടുപിന്നാലെ “അത് വരില്ല, സത്യമാണ്” എന്ന മറുപടിയുമായി സ്വാസിക രംഗത്തെത്തുകയായിരുന്നു. താരത്തിന്റെ ഈ വിനയപൂർണ്ണമായ പ്രതികരണത്തിന് സോഷ്യൽ മീഡിയയിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്.

സീരിയൽ രംഗത്തുള്ളവർക്ക് അഭിനയിക്കാനുള്ള കഴിവില്ലെന്ന പൊതുധാരണ തെറ്റാണെന്ന് സ്വാസിക വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഓരോ മാധ്യമത്തിനും അതിന്റേതായ അഭിനയശൈലിയുണ്ടെന്നും, സംവിധായകരുടെ നിർദ്ദേശാനുസരണമാണ് സീരിയലിൽ അഭിനയിക്കുന്നതെന്നും താരം ചൂണ്ടിക്കാട്ടി. സിനിമയിലേക്ക് വരുമ്പോൾ ആ ശൈലിയിലേക്ക് മാറാൻ ഒരു ദിവസത്തെ സമയം മാത്രമേ ഇവർക്ക് വേണ്ടിവരികയുള്ളൂ എന്നും സ്വാസിക പറഞ്ഞു.

ബീന ആന്റണി, തെസ്നി ഖാൻ, ദേവി ചന്ദന, മഞ്ജു, കിഷോർ, ശരത് തുടങ്ങി സീരിയൽ രംഗത്തുള്ള നിരവധി പേർ മികച്ച അഭിനേതാക്കളാണെന്നും അവർക്ക് നല്ല അവസരങ്ങൾ നൽകുകയാണ് വേണ്ടതെന്നും സ്വാസിക അഭിപ്രായപ്പെട്ടു. സീരിയലിലൂടെ ശ്രദ്ധേയയായി പിന്നീട് സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നേടി തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ താരമാണ് സ്വാസിക. സിനിമയിലൂടെ തുടങ്ങി സീരിയലിൽ സജീവമായ ബീന ആന്റണി, ഇടവേളയ്ക്ക് ശേഷം ‘ബാലൻ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.

സ്വാസികയുടെ വാക്കുകൾ

”സീരിയല്‍ ആര്‍ട്ടിസ്റ്റിന് കഴിവില്ല, അവരെക്കൊണ്ട് പറ്റില്ല, എന്നൊക്കെയുള്ള ചിന്ത മാറ്റണം. കാരണം, അങ്ങനെയല്ല. സീരിയലില്‍ ഒരു രീതിയുണ്ട്. ആ രീതിയിലേ അവര്‍ക്ക് അഭിനയിക്കാന്‍ പറ്റുള്ളൂ. അത് ആ സംവിധായകന്റെ നിര്‍ദ്ദേശമാണ്. സിനിമയിലേക്ക് വരുമ്പോള്‍ അതിലേക്ക് ട്യൂണ്‍ ആകാന്‍ ഒരു ദിവസം എടുത്തേക്കാം. പക്ഷെ അവര്‍ക്ക് അഭിനയിക്കാന്‍ പറ്റില്ലെന്ന് ഒരു തരത്തിലും പറയാനാകില്ല.

ബാലനിലെ ബീന ആന്റണിയുടെ കഥാപാത്രം എനിക്ക് ഭയങ്കര ഇഷ്ടമായി. ബീന ചേച്ചിയെ അതില്‍ കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ബീന ചേച്ചി, തെസ്‌നിത്ത, ദേവിചന്ദന ഒക്കെ ഭയങ്കര ആര്‍ട്ടിസ്റ്റുകളാണ്. മഞ്ജു ചേച്ചി അത് എക്‌സ്‌പ്ലോര്‍ ചെയ്തു വരുന്നു. അതില്‍ ഞാന്‍ ഹാപ്പിയാണ്. നടന്മാരിലും അതുപോലെയുണ്ട്. കിഷോര്‍ എന്നൊരു നടനുണ്ട്. അദ്ദേഹത്തിന് ഒരു കഥാപാത്രം കൊടുത്തു നോക്കൂ. എന്നിട്ട് നിങ്ങള്‍ പറയൂ, സീരിയലില്‍ ആര്‍ട്ടിസ്റ്റ് കൊള്ളില്ലെന്ന്. ശരത്തേട്ടനുണ്ട്. അങ്ങനെ ഒത്തിരി പേരുണ്ട്. ദയവ് ചെയ്ത് ആ ചിന്ത മാറ്റണം.”

‘അത് വരില്ല, സത്യം ആണ്.