‘സർവ്വം മായ’യ്ക്ക് ശേഷം നിവിൻ പോളിയും അഖിൽ സത്യനും വീണ്ടും; ഫീമെയിൽ സെൻട്രിക് ചിത്രം അടുത്ത വർഷം തുടങ്ങും

','

' ); } ?>

‘സർവ്വം മായ’യ്ക്ക് ശേഷം നിവിൻ പോളിയും സംവിധായകൻ അഖിൽ സത്യനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുന്നു. രാജസ്ഥാൻ പശ്ചാത്തലമാക്കിയൊരുക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആദ്യത്തോടെ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ശക്തമായ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നൽകുന്ന സിനിമയായിരിക്കുമെന്നും അനുയോജ്യമായ താരത്തിനായുള്ള കാസ്റ്റിങ് നടക്കുകയാണെന്നും ഗോവയിൽ നടന്ന ഐ.എഫ്.എഫ്.ഐ (IFFI) വേദിയിൽ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ അഖിൽ സത്യൻ വ്യക്തമാക്കി.

‘പാച്ചു’ അല്ലെങ്കിൽ ‘സർവ്വം മായ’ എന്നിവ പോലെ സംഭവബഹുലമായ ഒന്നായിരിക്കില്ല പുതിയ ചിത്രം. പകരം കഥാപാത്രങ്ങൾക്കും രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന സീൻ ഡ്രിവൺ (Scene-driven) സ്വഭാവമുള്ളതും ഫീമെയിൽ സെൻട്രിക് (Female-centric) ആയിരിക്കും ഇത്.

മുപ്പതുകളുടെ മധ്യത്തിലുള്ളവരുടെ പ്രണയമാണ് ചിത്രത്തിൽ പ്രമേയമാകുന്നത്. നിവിൻ പോളിയുടെ റൊമാന്റിക് രംഗങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന താൻ, മുൻപ് കണ്ട പ്രണയരംഗങ്ങളിൽ നിന്ന് വ്യത്യസ്തമായ ശൈലിയായിരിക്കും ഈ ചിത്രത്തിൽ അവതരിപ്പിക്കുകയെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

സംവിധായകൻ അൽത്താഫ് സലീം ചിത്രത്തിൽ സഹരചയിതാവായി പ്രവർത്തിക്കുന്നുണ്ട്. അൽത്താഫിന്റെ ഹ്യൂമർ സെൻസും വ്യത്യസ്തമായ ചിന്തകളും തിരക്കഥയ്ക്ക് കരുത്തേകുന്നുണ്ടെന്ന് അഖിൽ പറഞ്ഞു. ചിത്രീകരണത്തിന് മുന്നോടിയായി കൂടുതൽ മുന്നൊരുക്കങ്ങൾ ആവശ്യമുള്ള പ്രൊജക്റ്റാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

അഖിലിന്റെ വാക്കുകൾ

‘പാച്ചു’വിനെപ്പോലെയോ ‘സർവ്വം മായ’യെപ്പോലെയോ സംഭവബഹുലമായ ഒരു സിനിമയായിരിക്കില്ല ഇത്. പകരം കഥാപാത്രങ്ങൾക്കും രംഗങ്ങൾക്കും പ്രാധാന്യം നൽകുന്ന ഒരു ‘സീൻ ഡ്രിവൺ’ സിനിമയായിരിക്കും. ശക്തമായ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ഒരു ഫീമെയിൽ സെൻട്രിക് സിനിമ കൂടിയായിരിക്കും ഇത്. ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ അനുയോജ്യയായ താരത്തിനായുള്ള കാസ്റ്റിങ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

നിവിൻ പോളിയുടെ പ്രണയരംഗങ്ങൾ കാണാൻ എനിക്ക് ഏറെ ഇഷ്ടമാണ്. മുപ്പതുകളുടെ മധ്യത്തിലുള്ളവരുടെ പ്രണയമാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘ബികെയു’വിൽ കണ്ട പ്രണയത്തിന്റെ രീതിയിൽനിന്ന് വ്യത്യസ്തമായ മറ്റൊരു പാറ്റേണിലായിരിക്കും ഇതിലെ പ്രണയം.

സിനിമയുടെ രചനയിൽ അൽത്താഫ് സലീമും പങ്കാളിയാണ്. സഹരചയിതാവായാണ് അൽത്താഫ് പ്രവർത്തിക്കുന്നത്. അൽത്താഫിന്റെ ഹ്യൂമർ എനിക്ക് ഏറെ ഇഷ്ടമാണ്. ഒപ്പം മറ്റൊരാളുടെ ചിന്തകളും തിരക്കഥയിൽ പ്രവർത്തിക്കുന്നുണ്ട്.

ചിത്രീകരണത്തിന് മുന്നോടിയായി കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമുള്ള സിനിമയാണിത്. അടുത്ത വർഷം ആദ്യം തന്നെ ഷൂട്ടിംഗ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.