സുശാന്തിനെ നാല് സിനിമകളില്‍ നിന്ന് ഒഴിവാക്കിയതെന്തിന്

','

' ); } ?>

സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ മുംബൈ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു. തന്റെ നാല് ചിത്രങ്ങളില്‍ സുശാന്തിനെ നായകനാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും താരത്തിന് മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നതിനാലും ഡേറ്റുകള്‍ ലഭിക്കാതിരുന്നതിനാലുമാണ് ഒഴിവാക്കപ്പെട്ടതെന്നാണ് ബന്‍സാലി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. തന്റെ പ്രോജക്ടിനായി ഡേറ്റുകള്‍ ലഭിക്കാതിരുന്നതിനാലാണ് സുശാന്തിന് പകരം മറ്റ് താരങ്ങളെ ചിത്രങ്ങളിലേക്ക് തിരഞ്ഞെടുത്തതെന്നും ബന്‍സാലി വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബന്‍സാലിയുടെ ചില ചിത്രങ്ങളില്‍ സുശാന്തിനെ നായകനായി തിരഞ്ഞെടുത്തിരുന്നുവെങ്കിലും പിന്നീട് താരം ഒഴിവാക്കപ്പെട്ടെന്നും ഇത് സുശാന്തിനെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ബന്‍സാലിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് മുംബൈയിലെ വീട്ടില്‍ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഷാദരോ?ഗത്തിന് പുറമേ ബോളിവുഡില്‍ നിന്ന് നേരിടേണ്ട!ി വന്ന അവഗണനയും പല ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതും താരത്തെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നെന്നും പിന്നാലെ വാര്‍ത്തകള്‍ പ്രചരിച്ചു.