സൂര്യ നായകനായെത്തുന്ന സൂരറൈ പോട്രിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സൂര്യ നായകനായെത്തുന്ന പുതിയ ചിത്രം സൂരറൈ പോട്രിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ഇരുതി സുട്ര് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂരറൈ പോട്ര്.മലയാളി താരം അപര്‍ണ ബലമുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത്. ഡി എന്റര്‍ടൈന്മെന്റും, സിഖ്യഎന്റര്‍ടൈന്മെന്റുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.