സൂര്യയുടെ നായികയായി അപര്‍ണ ബാലമുരളി

സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നായികയായി അപര്‍ണ ബാലമുരളി. ഇരുധിസുട്രു എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അപര്‍ണ നായികയാവുന്നത്. സൂര്യ 38 എന്ന താല്‍കാലിക നാമം നല്‍കിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജി.വി പ്രകാശ് കുമാര്‍ ആണ്. ഇന്ത്യന്‍ ആര്‍മിയിലെ ക്യാപ്റ്റനും, വ്യവസായിയുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

അപര്‍ണ്ണയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. സൂര്യയുടെ തന്നെ പ്രൊഡക്ഷന്‍ ബാനറായ 2ഡി എന്റര്‍ടെയ്‌ന്മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നികേത് ബൊമി റെഡ്ഡി ഛായാഗ്രഹണം ഒരുക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കിയും എഡിറ്റിങ്ങ് സതീഷ് സൂര്യയുമാണ് നിര്‍വഹിക്കുന്നത്.